പരസ്യങ്ങളില്ല ആസ്‌ത്രേലിയയിൽ പത്രങ്ങൾ അടച്ചുപൂട്ടുന്നു

കൊറോണ പ്രതിസന്ധി അഭൂതപൂർവമായ സാമ്പത്തിക സമ്മർദ്ദങ്ങൾ സൃഷ്ടിച്ചുവെന്നും ന്യൂസ് കോർപ്പ് സിഇഒ മൈക്കൽ മില്ലർ പറഞ്ഞു

Update: 2020-04-02 06:23 GMT

കാൻ‌ബെറ: കൊവിഡ് 19 മഹാമാരി കാരണം പരസ്യ മാന്ദ്യത്തെത്തുടർന്ന് ആസ്‌ത്രേലിയയിലെ പത്രങ്ങൾ അടച്ചുപൂട്ടുന്നു. 60 ഓളം പ്രാദേശിക പത്രങ്ങളാണ് അച്ചടി നിർത്തിവയ്ക്കുന്നതായി ന്യൂസ് കോർപ്പ് മീഡിയ ഗ്രൂപ്പ് അറിയിച്ചു. ന്യൂ സൗത്ത് വെയിൽസ്, വിക്ടോറിയ, ക്വീൻസ്‌ലാന്റ്, സൗത്ത് ആസ്‌ത്രേലിയ എന്നീ സംസ്ഥാനങ്ങളിലെ പത്രങ്ങൾ ഓൺലൈനിൽ മാത്രം പുറത്തിറക്കുമെന്ന് ന്യൂസ് കോർപ്പ് സൂചിപ്പിച്ചു.

ഞങ്ങൾ ഈ തീരുമാനം നിസ്സാരമായി എടുത്തിട്ടില്ലെന്നും കൊറോണ പ്രതിസന്ധി അഭൂതപൂർവമായ സാമ്പത്തിക സമ്മർദ്ദങ്ങൾ സൃഷ്ടിച്ചുവെന്നും ന്യൂസ് കോർപ്പ് സിഇഒ മൈക്കൽ മില്ലർ പറഞ്ഞു. കഴിയുന്നത്ര തൊഴിലാളികളെ സംരക്ഷിക്കാൻ ഞങ്ങളാൽ കഴിയുന്നതെല്ലാം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

റിയൽ എസ്റ്റേറ്റ് ലേലങ്ങളുടെ നിയന്ത്രണം കാരണം ഈ മേഖലയിൽ നിന്നുള്ള പരസ്യ വരുമാനം കുത്തനെ ഇടിഞ്ഞു. അച്ചടി പതിപ്പുകൾ താൽക്കാലികമായി നിർത്തിവയ്ക്കാൻ കാരണമായത് ലോക്ക്ഡൗണിനെ തുടർന്നുള്ള മാന്ദ്യമാണ്. വായനക്കാരുടെ ഇടിവും ഗൂഗിളും ഫേസ്ബുക്കും പരസ്യമേഖലയിൽ പ്രബലരായി ഉയർന്നുവന്നതും പത്രങ്ങളെ പ്രതിസന്ധിയിലാഴ്ത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Similar News