ഇറാഖിലെ സംഘർഷം; അമേരിക്ക കുവൈത്തിലേക്ക് കൂടുതൽ സൈന്യത്തെ അയക്കും

ഇറാന്റെ റവല്യൂഷണറി ഗാര്‍ഡ്‌സ് രഹസ്യവിഭാഗം മേധാവിയായിരുന്നു സുലൈമാനി, ഇറാന്‍ പിന്തുണയുള്ള ഇറാഖിലെ പൗരസേനകളുടെ ഡെപ്യൂട്ടി കമാന്‍ഡറായ അബു മഹ്ദി അല്‍ മുഹന്ദിസ് ഉള്‍പ്പടെ എട്ടുപേർ ഇന്നലെ കൊല്ലപ്പെട്ടിരുന്നു.

Update: 2020-01-03 19:00 GMT

തെഹ്റാൻ: ഇറാഖിലെ സംഘർഷത്തിന്റെ അടിസ്ഥാനത്തിൽ അമേരിക്ക കുവൈത്തിലേക്ക് കൂടുതൽ സൈന്യത്തെ അയക്കും. നാലായിരം സായുധ സൈനികരെയാണ് കുവൈത്തിൽ അധികമായി വിന്യസിക്കുക. ഇതിൽ അഞ്ഞൂറ് സൈനികർ കുവൈത്തിൽ എത്തി.

കുവൈത്ത് ക്യാമ്പിലുള്ള അമേരിക്കൻ സൈനികരിൽ ഒരു വിഭാഗം ഇറാഖ് അതിർത്തിയിലേയ്ക്ക് നീങ്ങിയിട്ടുണ്ട്. ഇറാഖിലുള്ള അയ്യായിരം സൈനികർ ഉൾപ്പെടെ അറുപതിനായിരം സൈനികരെയാണ് അമേരിക്ക പശ്ചിമേഷ്യയിൽ വിന്യസിച്ചിരിക്കുന്നത്.

ബാഗ്ദാദ് വിമാനത്താവളത്തിന് പുറത്ത് വച്ച് യുഎസ് ഡ്രോണുകള്‍ നടത്തിയ ആക്രമണത്തിൽ ഇറാന്റെ റവല്യൂഷണറി ഗാര്‍ഡ്‌സ് രഹസ്യവിഭാഗം മേധാവിയായിരുന്നു സുലൈമാനി,  ഇറാന്‍ പിന്തുണയുള്ള ഇറാഖിലെ പൗരസേനകളുടെ ഡെപ്യൂട്ടി കമാന്‍ഡറായ അബു മഹ്ദി അല്‍ മുഹന്ദിസ് ഉള്‍പ്പടെ എട്ടുപേർ ഇന്നലെ കൊല്ലപ്പെട്ടിരുന്നു.

ഇവര്‍ വിമാനത്താവളത്തിലേക്ക് കാറില്‍ പോവുമ്പോഴാണ് ആക്രമണമുണ്ടായത്. ആക്രമണത്തില്‍ രണ്ട് കാറുകള്‍ പൂര്‍ണമായും കത്തിയമര്‍ന്നു. ബഗ്ദാദിലെ യുഎസ് എംബസിക്ക് നേരേ ആക്രമണമുണ്ടായതിന് പിന്നാലെയാണ് ബഗ്ദാദ് വിമാനത്താവളത്തിന് സമീപം അമേരിക്ക റോക്കറ്റാക്രമണം നടത്തിയത്.

Similar News