കലാപത്തിന് ആഹ്വാനം ചെയ്‌തെന്ന്; കോടിയേരിക്കെതിരേ യൂത്ത് കോണ്‍ഗ്രസ് എസ്പിക്ക് പരാതി നല്‍കി

മലപ്പുറം ചങ്ങരംകുളത്ത് നടന്ന സിപിഎം പൊതുയോഗം ഉദ്ഘാടനം ചെയ്യവെ നിയമസംവിധാനങ്ങളെ വെല്ലുവിളിച്ചും പോലിസിനെ നോക്കുകുത്തിയാക്കിയും സമൂഹത്തിന്റെ സമാധാനം തകര്‍ക്കുന്നതിന് കലാപത്തിന് ആഹ്വാനം ചെയ്തിരിക്കുകയാണെന്ന് യൂത്ത് കോണ്‍ഗ്രസ് മലപ്പുറം പാര്‍ലമെന്റ് കമ്മിറ്റി പ്രസിഡന്റ് റിയാസ് മുക്കോളി മലപ്പുറം എസ്പി പ്രതീഷ് കുമാറിന് നല്‍കിയ പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു.

Update: 2019-01-16 14:58 GMT

മലപ്പുറം: പരസ്യമായി കലാപത്തിന് ആഹ്വാനം ചെയ്‌തെന്നാരോപിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെതിരേ യൂത്ത് കോണ്‍ഗ്രസ് മലപ്പുറം എസ്പിക്ക് പരാതി നല്‍കി. മലപ്പുറം ചങ്ങരംകുളത്ത് നടന്ന സിപിഎം പൊതുയോഗം ഉദ്ഘാടനം ചെയ്യവെ നിയമസംവിധാനങ്ങളെ വെല്ലുവിളിച്ചും പോലിസിനെ നോക്കുകുത്തിയാക്കിയും സമൂഹത്തിന്റെ സമാധാനം തകര്‍ക്കുന്നതിന് കലാപത്തിന് ആഹ്വാനം ചെയ്തിരിക്കുകയാണെന്ന് യൂത്ത് കോണ്‍ഗ്രസ് മലപ്പുറം പാര്‍ലമെന്റ് കമ്മിറ്റി പ്രസിഡന്റ് റിയാസ് മുക്കോളി മലപ്പുറം എസ്പി പ്രതീഷ് കുമാറിന് നല്‍കിയ പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു.

ഇങ്ങോട്ടാക്രമിച്ചവരെ തിരിച്ചും അതേ രീതിയില്‍ ആക്രമിച്ച് കണക്കുതീര്‍ത്തുകൊടുക്കണമെന്നാണ് അദ്ദേഹം പറഞ്ഞത്. ഇത് നിയമവിരുദ്ധവും അണികളെ നഗ്നമായ കലാപത്തിന് പ്രേരിപ്പിക്കലുമാണ്. ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 115, 116 വകുപ്പുകള്‍ ചേര്‍ത്ത് കോടിയേരിക്കെതിരേ നിയമനടപടി സ്വീകരിക്കണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടു.

Tags:    

Similar News