പാലത്തായി: കുറ്റപത്രം പ്രതിയെ രക്ഷപ്പെടുത്തുവാനുള്ള സര്‍ക്കാരിന്റെ സഹായഹസ്തമെന്ന് വിമന്‍ ഇന്ത്യാ മൂവ്‌മെന്റ്

പോക്‌സോ കേസിലെ പ്രതികള്‍ക്ക് എളുപ്പം ജാമ്യം ലഭിക്കുന്ന സാഹചര്യമുണ്ടാകുന്നത് സര്‍ക്കാരിലും അന്വേഷണ സംവിധാനങ്ങളിലുമുള്ള ജനങ്ങളുടെ വിശ്വാസ്യത തകരുന്നതിന്ന് കാരണമാകും.

Update: 2020-07-15 06:22 GMT

കണ്ണൂര്‍: ബിജെപി നേതാവ് പത്മരാജന്‍ പ്രതിയായ പാലത്തായി കേസില്‍ ക്രൈം ബ്രാഞ്ച് സമര്‍പ്പിച്ച കുറ്റപത്രം പ്രതിയെ രക്ഷപ്പെടുത്തുവാനുള്ള സര്‍ക്കാരിന്റെ സഹായഹസ്തമാണെന്ന് വിമന്‍ ഇന്ത്യാ മൂവ്‌മെന്റ് സംസ്ഥാന ജനറല്‍ സെക്രട്ടറി ഇര്‍ഷാന ഷനോജ്.

അറസ്റ്റ് ചെയ്ത് എണ്‍പത്തെട്ട് ദിവസത്തിനു ശേഷം അവസാന നിമിഷത്തില്‍ പ്രതിക്ക് രക്ഷപ്പെടുവാന്‍ സഹായകമായ തരത്തില്‍ നിസ്സാര വകുപ്പുകള്‍ ചാര്‍ത്തി കുറ്റപത്രം സമര്‍പ്പിച്ചത് സര്‍ക്കാര്‍ ബാല പീഡകര്‍കൊപ്പമാണെന്ന് തെളിയിക്കുന്നതാണ്.

പോക്‌സോ കേസിലെ പ്രതികള്‍ക്ക് എളുപ്പം ജാമ്യം ലഭിക്കുന്ന സാഹചര്യമുണ്ടാകുന്നത് സര്‍ക്കാരിലും അന്വേഷണ സംവിധാനങ്ങളിലുമുള്ള ജനങ്ങളുടെ വിശ്വാസ്യത തകരുന്നതിന്ന് കാരണമാകും. തുടക്കം മുതലെ ഈ കേസില്‍ പ്രതിയെ രക്ഷപ്പെടുത്താനുള്ള ഇടപെടലുകളാണ് സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ഉണ്ടായികൊണ്ടിരുന്നത്. മറ്റൊരാള്‍ക്ക് കുട്ടിയെ കാഴ്ചവെച്ചുവെന്ന മാതാവിന്റെ പരാതിയില്‍ അന്വേഷണം നടത്താതിരുന്നതും പ്രതിക്ക് ജാമ്യം ലഭിക്കുന്നതിനു വേണ്ടിയാണ്. ബിജെപി നേതാവായ പ്രതിയെ രക്ഷപ്പെടുത്താന്‍ ഇടതുപക്ഷ സര്‍ക്കാര്‍ കാണിക്കുന്ന ജാഗ്രത മുഖ്യമന്ത്രി ആരെയൊ ഭയപ്പെടുന്നുവെന്നതിന് തെളിവാണ്. പാലത്തായി കേസില്‍ ഇരക്ക് നീതി ലഭിക്കാന്‍ വിമന്‍ ഇന്ത്യാ മൂവ്‌മെന്റ് സമരമങ്ങള്‍ ശക്തിപ്പെടുത്തുമെന്നും അവര്‍ വ്യക്തമാക്കി 

Tags:    

Similar News