'പിണറായി സഖാവ് ഉയിര്‍, സഖാവ് ഒരു കാര്യം പറഞ്ഞാല്‍ പ്രധാനമന്ത്രി വരെ അത് ഏറ്റ് പറയും'; ട്രോളുമായി ബല്‍റാം

ഇന്നലെ നയപ്രഖ്യാപനത്തിന്‍ മേലുള്ള ചര്‍ച്ചയ്ക്ക് മറുപടി പറയവെയാണ് പ്രധാനമന്ത്രി മോദി, പിണറായിയുടെ 'ചില തീവ്രവാദസംഘടനകള്‍ കേരളത്തിലെ സമരങ്ങളില്‍ നുഴഞ്ഞു കയറുന്നുവെന്ന പ്രസ്താവന ചൂണ്ടികാട്ടി രംഗത്തെത്തിയത്.

Update: 2020-02-07 05:31 GMT

കോഴിക്കോട്: പൗരത്വ നിയമ ഭേദഗതിക്ക് എതിരായ സമരങ്ങളെ അടിച്ചമര്‍ത്താന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവന പ്രധാനമന്ത്രി നരേന്ദ്രമോദി ആയുധമാക്കിയതില്‍ പരിഹാസവുമായി വി ടി ബല്‍റാം രംഗത്ത്.

Full View

പിണറായി സഖാവ് ഉയിര്‍ എന്ന തലക്കെട്ടില്‍, സഖാവ് ഒരു കാര്യം പറഞ്ഞാല്‍ പിന്നെ ഗവര്‍ണറല്ല രാജ്യത്തിന്റെ പ്രധാനമന്ത്രി വരെ അത് ഏറ്റ് പറഞ്ഞേ പറ്റൂ എന്ന കുറിപ്പിലൂടെയാണ് ബല്‍റാമിന്റെ വിമര്‍ശനം.

ഇന്നലെ നയപ്രഖ്യാപനത്തിന്‍ മേലുള്ള ചര്‍ച്ചയ്ക്ക് മറുപടി പറയവെയാണ് പ്രധാനമന്ത്രി മോദി, പിണറായിയുടെ 'ചില തീവ്രവാദസംഘടനകള്‍ കേരളത്തിലെ സമരങ്ങളില്‍ നുഴഞ്ഞു കയറുന്നുവെന്ന പ്രസ്താവന ചൂണ്ടികാട്ടി രംഗത്തെത്തിയത്.

Full View


മോദിയുടെ വാക്കുകള്‍

'ഇടതുപക്ഷത്തെ ചില സുഹൃത്തുക്കള്‍ ഒരു കാര്യം മനസ്സിലാക്കണം. കേരളത്തിലെ ചില പ്രതിഷേധസമരങ്ങളില്‍ തീവ്രസ്വഭാവമുള്ള സംഘടനകള്‍ നുഴഞ്ഞു കയറിയെന്ന് അവിടത്തെ മുഖ്യമന്ത്രി തന്നെ നിയമസഭയില്‍ പറഞ്ഞു. അവര്‍ക്കെതിരെ കടുത്ത നിയമനടപടിയുണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞതാണ്. ഈ അരാജകത്വം കാരണം നിങ്ങള്‍ കേരളത്തില്‍ ബുദ്ധിമുട്ടുകയാണ്. എന്നിട്ട് ഇതേ അരാജകത്വസമരങ്ങള്‍ ദില്ലിയിലും രാജ്യത്തിന്റെ മറ്റ് പലയിടങ്ങളിലും നടത്തണമെന്ന് എങ്ങനെയാണ് നിങ്ങള്‍ക്ക് ആവശ്യപ്പെടാനാകുക?'',

പിണറായിയുടെ വാക്കുകള്‍

'ഒട്ടുമിക്ക സംഘടനകളും സമാധാനപരമായാണ് പ്രതിഷേധങ്ങള്‍ നടത്തിയത്. മഹല്ല് കമ്മിറ്റികള്‍ ധാരാളം പ്രതിഷേധങ്ങള്‍ നടത്തിയിട്ടുണ്ട്. അതെല്ലാം സമാധാനപരമായി നടത്താന്‍ അവര്‍ ശ്രദ്ധിച്ചിട്ടുണ്ട്. നാട്ടില്‍ എസ്!ഡിപിഐ എന്ന് പറയുന്ന ഒരു വിഭാഗമുണ്ട്. തീവ്രവാദപരമായി ചിന്തിക്കുന്ന ഒരു വിഭാഗം. അതില്‍പ്പെട്ടവര്‍ ചിലയിടത്ത് നുഴഞ്ഞു കയറി പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ട്. അതിന് ചില നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. അത്തരം കാര്യങ്ങള്‍ക്കെതിരെ പൊലീസിന്റെ ഭാഗത്ത് നിന്ന് നടപടിയും ഉണ്ടായിട്ടുണ്ടാകാം. കാരണം അവര്‍ അക്രമപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടാല്‍ നിയമവിരുദ്ധമായ കാര്യങ്ങളില്‍ ഏര്‍പ്പെട്ടാല്‍ നടപടി ഉണ്ടാകുന്നത് സ്വാഭാവികമാണ്...'.

Tags:    

Similar News