സിഎഎ വിരുദ്ധ സമരനായകര്‍ക്കെതിരേ യുഎപിഎ: കേന്ദ്രസര്‍ക്കാരിന്റെ പോലിസ് ഭീകരതയ്‌ക്കെതിരേ പ്രതിഷേധിക്കുക- എസ്ഡിപിഐ

ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തില്‍ പ്രതിഷേധങ്ങളുണ്ടാവില്ലെന്ന മൗഢ്യമാണ് സര്‍ക്കാരിനെ ഇത്തരം നിലപാടെടുക്കാന്‍ പ്രേരിപ്പിക്കുന്നതെങ്കില്‍ ജനങ്ങള്‍ അത് തിരുത്തും.

Update: 2020-05-05 09:04 GMT

വടകര: ലോക്ക് ഡൗണിന്റെ മറവില്‍ എന്‍ആര്‍സി, സിഎഎ വിരുദ്ധ സമരങ്ങള്‍ക്ക് നേതൃത്വം നല്‍കിയ മനുഷ്യാവകാശപ്രവര്‍ത്തകരെയും ആക്ടിവിസ്റ്റുകളെയും പൊതുപ്രവര്‍ത്തകരെയും യുഎപിഎ എന്ന കരിനിയമം ചാര്‍ത്തി അറസ്റ്റുചെയ്യുന്ന സര്‍ക്കാരിന്റെ ഫാഷിസ്റ്റ് നിലപാടിനെതിരേ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് എസ്ഡിപിഐ വടകര മണ്ഡലം കമ്മിറ്റി.

ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തില്‍ പ്രതിഷേധങ്ങളുണ്ടാവില്ലെന്ന മൗഢ്യമാണ് സര്‍ക്കാരിനെ ഇത്തരം നിലപാടെടുക്കാന്‍ പ്രേരിപ്പിക്കുന്നതെങ്കില്‍ ജനങ്ങള്‍ അത് തിരുത്തും. കേന്ദ്രസര്‍ക്കാരിന്റെ തെറ്റായ നിലപാട് കാരണം ലോകരാജ്യങ്ങളുടെ മുന്നില്‍ രാജ്യം അപഹാസ്യമാവുകയാണെന്നും യോഗം വിലയിരുത്തി. സര്‍ക്കാര്‍ പകവീട്ടല്‍ അറസ്റ്റ് നിര്‍ത്തിയില്ലങ്കില്‍ ശക്തമായ സമരത്തിന് നേതൃത്വം നല്‍കുമെന്നും ജനാധിപത്യത്തെ കശാപ്പുചെയ്യുന്ന മോദി സര്‍ക്കാരിന്റെ ജനവിരുദ്ധനിലപാടിനെതിരേ പൊതുജനം സമരത്തിനു തയ്യാറാവണമെന്നും യോഗം ആവശ്യപ്പെട്ടു.

ഓണ്‍ലൈന്‍ മീറ്റിങ്ങില്‍ എസ്ഡിപിവടകര മണ്ഡലം പ്രസിഡന്റ് നിസാമുദ്ദീന്‍ പുത്തൂര്‍ അധ്യക്ഷ വഹിച്ചു. സെക്രട്ടറി കെ വി പി ഷാജഹാന്‍, കെ കെ ബഷീര്‍, സവാദ് വടകര, ഷംസീര്‍ ചോമ്പാല്‍, സിദ്ദീഖ് പുത്തൂര്‍, നവാസ് ഒഞ്ചിയം, ജലീല്‍ കാര്‍ത്തികപള്ളി, സവാദ് അഴിയൂര്‍ എന്നിവര്‍ സംബന്ധിച്ചു.

Tags: