തിരുവനന്തപുരം വിമാനത്താവളം അദാനിക്ക് കൈമാറുന്നതിനെതിരായ ഹരജി;ടെണ്ടര്‍ നടപടികള്‍ കോടതിയുടെ തീര്‍പ്പിനു വിധേയമായിരിക്കുമെന്ന് ഹൈക്കോടതി

ടെണ്ടര്‍ നടപടികളുടെ സാധ്യത വിശദീകരിക്കേണ്ടിവരുമെന്ന് കേന്ദ്രസര്‍ക്കാരിനോടും എയര്‍പോര്‍ട് അതോരിറ്റിയോടും കോടതി. അദാനിക്ക് വിമാനത്താവളം പാട്ടത്തിന് നല്‍കിയത് ചോദ്യം ചെയ്ത് കെഎസ്‌ഐഡി സിയുടെ നേതൃത്വത്തിലുള്ള കമ്പനി സമര്‍പ്പിച്ച ഹരജിയാണ് കോടതി പരിഗണിച്ചത്.

Update: 2019-02-27 14:31 GMT

കൊച്ചി: തിരുവനന്തപുരം വിമാനത്താവളം അദാനി ഗ്രൂപ്പിന് കൈമാറിയതിനെതിരെ കെഎസ്‌ഐഡിസി സമര്‍പ്പിച്ച ഹരജിയില്‍ ഹൈക്കോടതിയുടെ ഇടപെടല്‍. ടെണ്ടര്‍ നടപടികള്‍ കോടതിയുടെ തീര്‍പ്പിനു വിധേയമായിരിക്കുമെന്ന് ജസ്റ്റിസ് അനു ശിവരാമന്‍ വ്യക്തമാക്കി. ടെണ്ടര്‍ നടപടികളുടെ സാധ്യത വിശദീകരിക്കേണ്ടിവരുമെന്ന് കേന്ദ്രസര്‍ക്കാരിനോടും എയര്‍പോര്‍ട് അതോരിറ്റിയോടും കോടതി പറഞ്ഞു. അദാനിക്ക് വിമാനത്താവളം പാട്ടത്തിന് നല്‍കിയത് ചോദ്യം ചെയ്ത് കെഎസ്‌ഐഡിസിയുടെ നേതൃത്വത്തിലുള്ള കമ്പനി സമര്‍പ്പിച്ച ഹരജിയാണ് കോടതി പരിഗണിച്ചത്.

മുന്‍ പരിചയമില്ലാത്ത അദാനിക്ക് വിമാനത്താവളം പാട്ടത്തിന് നല്‍കിയത് നിയമപരമല്ലെന്നും കേരളസര്‍ക്കാരിന്റെ പങ്കാളിത്തത്തോടെ പ്രത്യേക കമ്പനി രൂപീകരിച്ച കെഎസ്‌ഐഡിസി യെ ഒഴിവാക്കിയത് വിവേചനപരമാണെന്നും ഹരജിക്കാര്‍ വാദിച്ചു. പ്രത്യേക കമ്പനി രൂപീകരിച്ചാല്‍ വിമാനത്താവളം കേരള സര്‍ക്കാരിന് നാല്‍കാമെന്ന് കേന്ദ്രം വാഗ്്ദാനം നല്‍കിയിരുന്നു എന്നാല്‍ പിന്നീട് വാഗ്ദാനത്തില്‍ നിന്നും പിന്നോട്ട് പോയെന്നും ഹരജിക്കാര്‍ ആരോപിച്ചു.കേന്ദ്ര നിയമത്തില്‍ ഭേദഗതി വരുത്തിയത് കെ എസ് ഐ ഡി സി യെ ഒഴിവാക്കാനായിരുന്നുവെന്നും ഹരജിക്കാര്‍ ആരോപിച്ചു. സര്‍ക്കാര്‍ ഏറ്റെടുത്ത ഭൂമിയിലാണ് വിമാനത്താവളം പ്രവര്‍ത്തിക്കുന്നത്. 160 കോടിയുടെ നിക്ഷേപം സര്‍ക്കാരിനുണ്ടെന്നും സംസ്ഥാന സര്‍ക്കാര്‍ കോടതിയില്‍ വിശദീകരിച്ചു

Tags:    

Similar News