തിരുവനന്തപുരം വിമാനത്താവളം വഴി സ്വര്‍ണ കടത്ത്: പ്രകാശ് തമ്പിക്ക് ഉപാധികളോടെ ജാമ്യം
പ്രതിയുടെ കയ്യില്‍ നിന്നും സ്വര്‍ണ്ണം കണ്ടെത്തിയിട്ടില്ലെന്ന് പ്രതിഭഗം കോടതിയില്‍ വാദിച്ചു.തുടര്‍ന്നാണ് കോടതി ജാമ്യം അനുവദിച്ചത്
കൊച്ചി: തിരുവനന്തപുരം വിമാനത്താവളം വഴിയുള്ള സ്വര്‍ണ്ണക്കടത്തു കേസില്‍ അറസ്റ്റിലായി റിമാന്റിലായിരുന്ന തിരുവനന്തപുരം ശാസ്തനഗര്‍ സ്വദേശി പ്രകാശ് തമ്പിക്ക് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ്കോടതി ഉപാധികളോടെ ജാമ്യം നല്കി. പ്രതിയുടെ കയ്യില്‍ നിന്നും സ്വര്‍ണ്ണം കണ്ടെത്തിയിട്ടില്ലെന്ന് പ്രതിഭഗം കോടതിയില്‍ വാദിച്ചു.തുടര്‍ന്നാണ് കോടതി ജാമ്യം അനുവദിച്ചത്.ഒരു ലക്ഷം രൂപയും തുല്യ തുകയ്ക്കുള്ള രണ്ടാള്‍ജാമ്യവും, അന്തിമ റിപോര്‍ട്ട് സമര്‍പ്പിക്കും വരെ ശനിയാഴ്ചകളിലും അന്വേഷണ ഉദ്യോഗസ്ഥന് മുമ്പാകെ ഹാജരാകണം. ഇതു കൂടാതെ അന്വേഷണോദ്യേഗസ്ഥന് എപ്പോള്‍ ആവശ്യപ്പെട്ടാലും ഹാജരാകണം, സാക്ഷിയെ സ്വാധീനിക്കാനോ സമാന കുറ്റം ചെയ്യാനോ എറണാകളം ജില്ല വിടാനോ പാടില്ല. പാസ്പോര്‍ട്ട് ഹാജരാക്കണം എന്നീ വ്യവസ്ഥകളിലാണ് കോടതി ജാമ്യം അനുവദിച്ചത്.മെയ് 29 നാണ് ഇയാളെ അറസ്റ്റ് ചെയ്തത്.