നെടുമ്പാശേരി രാജ്യാന്തര വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച 60 ലക്ഷം രൂപയുടെ സ്വര്‍ണ്ണം പിടിച്ചു

ഷാര്‍ജയില്‍ നിന്നും നെടുമ്പാശേരി രാജ്യാന്തര വിമാനതാവളത്തില്‍ എത്തിയ മലപ്പുറം ഒതളൂര്‍ സ്വദേശി അബൂബക്കറിന്റെ പക്കല്‍ നിന്നുമാണ്കസ്റ്റംസ് എയര്‍ ഇന്റലിജന്‍സ് വിഭാഗം അനധികൃതമായി കടത്തുവാന്‍ ശ്രമിച്ച സ്വര്‍ണം പിടികൂടിയത്.

Update: 2022-07-26 14:02 GMT

കൊച്ചി:നെടുമ്പാശേരി രാജ്യാന്തര വിമാനത്താവളം വഴി അനധികൃതമായി കടത്തുവാന്‍ ശ്രമിച്ച 60 ലക്ഷം രൂപയുടെ സ്വര്‍ണം പിടികൂടി.ഷാര്‍ജയില്‍ നിന്നും നെടുമ്പാശേരി രാജ്യാന്തര വിമാനതാവളത്തില്‍ എത്തിയ മലപ്പുറം ഒതളൂര്‍ സ്വദേശി അബൂബക്കറിന്റെ പക്കല്‍ നിന്നുമാണ്കസ്റ്റംസ് എയര്‍ ഇന്റലിജന്‍സ് വിഭാഗം അനധികൃതമായി കടത്തുവാന്‍ ശ്രമിച്ച സ്വര്‍ണം പിടികൂടിയത്. ഇയാളുടെ പക്കല്‍ 1.163 കിലോ സ്വര്‍ണമാണ് ഉണ്ടായിരുന്നത്. സ്വര്‍ണം മിശ്രിതമാക്കി കാപ്‌സ്യൂള്‍ രൂപത്തില്‍ മലദ്വാരത്തില്‍ ഒളിപ്പിച്ചാണ് സ്വര്‍ണ്ണം അനധികൃതമായി കടത്തുവാന്‍ ശ്രമിച്ചത്.

Tags:    

Similar News