ട്രാക്കിലെ മണ്ണ് നീക്കംചെയ്യല്‍: കോട്ടയം വഴി ഇന്ന് ട്രെയിനുകള്‍ ഓടില്ല

ട്രെയിനുകള്‍ക്ക് കായംകുളം, ആലപ്പുഴ, എറണാകുളം ജങ്ഷന്‍ സ്റ്റേഷനുകളില്‍ താല്‍ക്കാലിക സ്റ്റോപ്പുണ്ടായിരിക്കും.

Update: 2020-08-01 06:33 GMT

കോട്ടയം: കനത്ത മഴയെത്തുടര്‍ന്ന് കോട്ടയം- ചിങ്ങവനം റൂട്ടിലുണ്ടായ മണ്ണിടിച്ചില്‍ നീക്കംചെയ്ത് ട്രെയിന്‍ ഗതാഗതം പുനസ്ഥാപിക്കാനുള്ള ജോലികള്‍ നടക്കുന്നതിനാല്‍ ഇന്ന് കോട്ടയം വഴിയുള്ള ട്രെയിന്‍ സര്‍വീസുകളുണ്ടായിരിക്കില്ലെന്ന് റെയില്‍വേ അറിയിച്ചു. ട്രെയിന്‍ നമ്പര്‍ 06302 തിരുവനന്തപുരം- എറണാകുളം ജങ്ഷന്‍ വേണാട് സ്‌പെഷ്യല്‍, ട്രെയിന്‍ നമ്പര്‍ 02081 കണ്ണൂര്‍- തിരുവനന്തപുരം ജനശതാബ്ദി സ്‌പെഷ്യല്‍ ട്രെിയിനുകള്‍ ആലപ്പുഴ വഴിയാവും സര്‍വീസ് നടത്തുക.

ഈ ട്രെയിനുകള്‍ക്ക് കായംകുളം, ആലപ്പുഴ, എറണാകുളം ജങ്ഷന്‍ സ്റ്റേഷനുകളില്‍ താല്‍ക്കാലിക സ്റ്റോപ്പുണ്ടായിരിക്കും. കഴിഞ്ഞ ദിവസമാണ് കനത്ത മഴയെതുടര്‍ന്നു കോട്ടയത്ത് റെയില്‍വേ ട്രാക്കിലേക്ക് മണ്ണിടിഞ്ഞുവീണത്. കോട്ടയം റെയില്‍വേ ഒന്നാം തുരങ്കത്തിന് സമീപമായിരുന്നു മണ്ണിടിച്ചില്‍. തുരങ്കത്തിന് സമീപമുള്ള വൈദ്യുത പോസ്റ്റുകളും മറിഞ്ഞുവീണിരുന്നു. 

Tags:    

Similar News