മനുഷ്യ മഹാശൃംഖല അലങ്കോലമാക്കാൻ ആർഎസ്എസ് പ്രവർത്തകന്റെ ശ്രമം

വന്ദേമാതരം വിളിച്ചെത്തിയ അജോയ് കൈയിലെ ഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിക്കുകയായിരുന്നു. കൈ ഞരമ്പ് മുറിച്ചുകൊണ്ട് മന്ത്രിമാര്‍ക്കൊരുക്കിയ വേദിക്ക് സമീപത്തേക്ക് ഓടിക്കയറി

Update: 2020-01-26 13:07 GMT

കൊല്ലം: പൗരത്വ നിയമ ഭേദഗതിക്കെതിരായ മനുഷ്യ മഹാശൃഖംല അലങ്കോലമാക്കാൻ ആർഎസ്എസ് പ്രവർത്തകന്റെ ശ്രമം. കൊല്ലം ചിന്നക്കടയിലാണ് മനുഷ്യ മഹാശൃഖംലയിലേക്ക് കയറി ആർഎസ്എസ് പ്രവർത്തകൻ ആത്മഹത്യക്ക് ശ്രമിച്ചത്. കൊല്ലം കിളിക്കൊല്ലൂര്‍ സ്വദേശി 27കാരനായ അജോയ് എന്നയാളാണ്‌ ആത്മഹത്യക്ക് ശ്രമിച്ചത്.

വന്ദേമാതരം വിളിച്ചെത്തിയ അജോയ് കൈയിലെ ഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിക്കുകയായിരുന്നു. കൈ ഞരമ്പ് മുറിച്ചുകൊണ്ട് മന്ത്രിമാര്‍ക്കൊരുക്കിയ വേദിക്ക് സമീപത്തേക്ക് ഓടിക്കയറിയ ഇയാളെ എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ പിടിച്ചു മാറ്റി. കൈയില്‍ കത്തിയുണ്ടായിരുന്നു. മന്ത്രിമാര്‍ ഇരിക്കുന്നതിന് പത്തുമീറ്റര്‍ അടുത്ത് വരെ ഇയാള്‍ എത്തി.

ഇയാളെ ഉടന്‍ തന്നെ പോലിസ് കൊല്ലം ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൈയിലെ മൂന്നു ഞരമ്പുകള്‍ പൂര്‍ണമായി മുറിഞ്ഞതായി ഡോക്ടര്‍മാര്‍ അറിയിച്ചു. ഇയാള്‍ അബോധാവസ്ഥയിലാണ്. വിദഗ്ധ ചികിത്സയ്ക്കായി അജോയിയെ പിന്നീട് തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. ഇയാള്‍ക്കൊപ്പമുണ്ടായിരുന്ന കുട്ടി ഇയാള്‍ മാനസികാസ്വാസ്ഥ്യം ഉള്ളയാളാണെന്ന് വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ ഇതുസംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല. 


Full View

Tags:    

Similar News