രാജ്യദ്രോഹികളെ വെടിവയ്ക്കൂ' മുദ്രാവാക്യം മുഴക്കി പ്രകടനം നടത്താന്‍ ഡല്‍ഹി പോലിസിന്റെ അനുമതി

അനുമതി നല്‍കുന്നതിന് മുമ്പായി റാലി നടത്തുന്നത് സിഎഎക്കെതിരെയല്ലല്ലോ എന്ന് പല പ്രാവശ്യം തന്നോട് ചോദിച്ചതായി സാകേത് പറയുന്നു

Update: 2020-02-01 15:37 GMT

ന്യൂഡൽഹി: 'രാജ്യദ്രോഹികളെ വെടിവയ്ക്കൂ' എന്ന മുദ്രാവാക്യം മുഴക്കി പ്രകടനം നടത്താന്‍ ഡല്‍ഹി പോലിസിന്റെ അനുമതി. മുന്‍ മാധ്യമപ്രവര്‍ത്തകനും ആക്ടിവിസ്റ്റുമായ സാകേത് ഗോഖലെയാണ് സമാനമായ ആവശ്യമുന്നയിച്ച് ഡല്‍ഹി പോലിസിനെ സമീപിച്ചത്. ജാമിഅ, ശാഹീന്‍ബാഗ് സമരക്കാര്‍ക്ക് നേരെ തുടര്‍ച്ചയായി നടന്ന വെടിവയ്പ്പുകള്‍ക്ക് ശേഷമാണ് ഡല്‍ഹി പോലിസിന്റെ നടപടി.

കേന്ദ്രസഹമന്ത്രി അനുരാഗ് താക്കൂര്‍ ബിജെപി തിരഞ്ഞെടുപ്പ് റാലിയില്‍ ഇതെ മുദ്രാവാക്യം വിളിച്ചതിനെ തുടര്‍ന്നാണ് സാകേത് ഗോഖലെ തനിക്കും അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് ഡല്‍ഹി പോലിസിന് അപേക്ഷ നല്‍കിയത്. സാകേതിന്റെ ആവശ്യം പരിശോധിച്ച ഡല്‍ഹി പോലിസ് അനുമതി നല്‍കുകയാണ് ചെയ്തത്.

അനുമതി നല്‍കുന്നതിന് മുമ്പായി റാലി നടത്തുന്നത് സിഎഎക്കെതിരെയല്ലല്ലോ എന്ന് പല പ്രാവശ്യം തന്നോട് ചോദിച്ചതായി സാകേത് ഗോഖലെ പറയുന്നു. തനിക്ക് റാലി സംഘടിപ്പിക്കാന്‍ ഒരു പദ്ധതിയുമില്ലായിരുന്നെന്നും ഇങ്ങനെയൊരു മോശം അനുമതി നല്‍കുമ്പോള്‍ പോലിസ് എന്തായിരിക്കും ചിന്തിക്കുന്നതെന്നും ഇതെങ്ങനെയാണ് ശരിയാകുന്നതെന്നും സാകേത് ട്വിറ്ററിലൂടെ ചോദിച്ചു. ഡല്‍ഹി പോലിസ് നല്‍കിയ രേഖാമൂലമുള്ള അനുമതിയുമായി കോടതിയെ സമീപിക്കാനാണ് സാകേത് ഗോഖലെയുടെ തീരുമാനം.

Tags:    

Similar News