മരടിലെ ഫ്‌ളാറ്റ് പൊളിക്കല്‍: ക്രൈംബ്രാഞ്ച് ഫ്‌ളാറ്റുകളില്‍ പരിശോധന നടത്തി; 50 ലധികം ഉടമകള്‍ നഗരസഭയുമായി ബന്ധപ്പെട്ടിട്ടില്ല

നിയമം ലംഘിച്ച ഫ്‌ളാറ്റ് നിര്‍മാതാക്കള്‍ക്കെതിരെ നേരത്തെ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ഇതിന്റെ ഭാഗമായിട്ടായിരുന്നു ക്രൈംബ്രാഞ്ച് എസ് പി മുഹമ്മദ് റഫീഖിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം ഫ്‌ളാറ്റുകളില്‍ പരിശോധനയ്ക്കായി എത്തിയത്.നേരത്തെ ക്രൈംബാഞ്ച് സംഘം മരട് നഗരസഭയില്‍ എത്തി ഫയലുകള്‍ പരിശോധിക്കുകയും ഏതാനും ചില രേഖകള്‍ പിടിച്ചെടുക്കുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് ഫ്‌ളാറ്റുകളിലും പരിശോധന നടത്തിയിരിക്കുന്നത്

Update: 2019-10-04 09:12 GMT

കൊച്ചി; തീരദേശ പരിപാലന നിയമം ലംഘിച്ച് നിര്‍മിച്ചതെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് പൊളിച്ചു മാറ്റാന്‍ സുപ്രിം കോടതി ഉത്തരവിട്ട മരടിലെ ഫ്‌ളാറ്റുകളില്‍ ക്രൈംബ്രാഞ്ച് പരിശോധന നടത്തി.നിയമം ലംഘിച്ച ഫ്‌ളാറ്റ് നിര്‍മാതാക്കള്‍ക്കെതിരെ നേരത്തെ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ഇതിന്റെ ഭാഗമായിട്ടായിരുന്നു ക്രൈംബ്രാഞ്ച് എസ് പി മുഹമ്മദ് റഫീഖിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം ഫ്‌ളാറ്റുകളില്‍ പരിശോധനയ്ക്കായി എത്തിയത്.നേരത്തെ ക്രൈംബാഞ്ച് സംഘം മരട് നഗരസഭയില്‍ എത്തി ഫയലുകള്‍ പരിശോധിക്കുകയും ഏതാനും ചില രേഖകള്‍ പിടിച്ചെടുക്കുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് ഫ്‌ളാറ്റുകളിലും പരിശോധന നടത്തിയിരിക്കുന്നത്.നിയമ ലംഘനം നേരത്തെ കണ്ടെത്തിയതാണെങ്കിലും ഇതിന്റെ രേഖകള്‍ പരിശോധിക്കുന്നതിന്റെ ഭാഗമായിട്ടായിരുന്നു ഫ്‌ളാറ്റുകളില്‍ പരിശോധന നടത്തിയതെന്ന് എസ് പി മുഹമ്മദ് റഫീഖ് മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.

തെളിവുകള്‍ കോടതിയില്‍ ഹാജരാക്കേണ്ടതുണ്ടെന്നും ഇതിനായിട്ടായിരുന്നു പരിശോധനയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേ സമയം സുപ്രിം കോടതി പൊളിക്കാന്‍ ഉത്തരവിട്ടിരിക്കുന്ന ഫ്‌ളാറ്റു സമുച്ചയങ്ങളിലെ 50 ഉടമകള്‍ ഇതുവരെ നഗരസഭയെ ബന്ധപ്പെട്ടിട്ടില്ല.ഇവര്‍ വിദേശത്താണെന്നാണ് പ്രാഥമിക നിഗമനം. ഹോളി ഫെയ്ത് എച്ച്ടുഒയിലാണ് ഇത്തരത്തിലുള്ള കുടുതല്‍ ഫ്്‌ളാറ്റുകള്‍. നിര്‍മാതാക്കളില്‍ നിന്നും ഫ്‌ളാറ്റുകള്‍ വാങ്ങിയെങ്കിലും ഉടമസ്ഥാവകാശ സര്‍ടിഫിക്കറ്റ് ഇവര്‍ നഗരസഭയില്‍ നിന്നും ഇതുവരെ വാങ്ങിച്ചിരുന്നില്ലത്രെ.ഉടമസ്ഥര്‍ എത്തിയില്ലെങ്കില്‍ ഫ്‌ളാറ്റിലെ സാധനങ്ങള്‍ റവന്യുവകുപ്പ് നീക്കം ചെയ്തതിനു ശേഷം സൂക്ഷിക്കാനാണ് തീരുമാനമെന്നാണ് വിവരം. അതേ സമയം ഒഴിയാനുള്ള മറ്റു ഫ്‌ളാറ്റുകളില്‍ നിന്നുള്ള സാധന സാമഗ്രികള്‍ നീക്കുന്ന ജോലികള്‍ തുടരുകയാണ

Tags:    

Similar News