സംസ്ഥാന സ്കൂള്‍ കലോല്‍സം: പങ്കെടുക്കാന്‍ അനുമതി തേടി സമര്‍പ്പിച്ച ഹരജികള്‍ ഹൈക്കോടതി തള്ളി
തൃശൂര്‍ കുട്ടനല്ലുര്‍ സെന്റ് അഗസ്റ്റിന് സ്കൂളിലെ വിദ്യാര്‍ഥി അടക്കമുള്ളവരാണ് കോടതിയെ സമീപിച്ചത്.അപ്പീല്‍ കമ്മിറ്റി അനുമതി നിരസിച്ചതിനെ തുടര്‍ന്നാണ് വിദ്യാര്‍ഥികള്‍ കോടതിയിലെത്തിയത്
കൊച്ചി: സംസ്ഥാന സ്കൂള്‍ കലോല്‍സവത്തില്‍ പങ്കെടുക്കാന്‍ അനുമതി തേടി സമര്‍പ്പിച്ച ഇരുപതില്‍ അധികം ഹരജികള്‍ ഹൈക്കോടതി തള്ളി.തൃശൂര്‍ കുട്ടനല്ലുര്‍ സെന്റ് അഗസ്റ്റിന് സ്കൂളിലെ വിദ്യാര്‍ഥി അടക്കമുള്ളവരാണ് കോടതിയെ സമീപിച്ചത്.അപ്പീല്‍ കമ്മിറ്റി അനുമതി നിരസിച്ചതിനെ തുടര്‍ന്നാണ് വിദ്യാര്‍ഥികള്‍ കോടതിയിലെത്തിയത് . കലോല്‍സവ തര്‍ക്കങ്ങള്‍ കോടതി പരിഗണിക്കേണ്ട വിഷയമല്ലന്നും ഇത് കോടതിയുടെ പരിഗണനയില്‍ വരുന്ന വിഷയമല്ലന്നും ചുണ്ടിക്കാട്ടിയാണ് ഹരജികള്‍ കോടതി തള്ളിയത്.