എസ്എസ്എല്‍സി, ഹയര്‍സെക്കന്‍ഡറി പരീക്ഷകള്‍ മാറ്റിവെക്കണമെന്ന ഹരജി ഹൈക്കോടതി തള്ളി

സുരക്ഷാ മാര്‍ഗ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിച്ച് പരീക്ഷ നടത്തണമെന്ന് ചീഫ് ജസ്റ്റിസ് എസ് മണികുമാര്‍, ജസ്റ്റിസ് ഷാജി പി ചാലി എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് നിര്‍ദേശിച്ചു. പരീക്ഷ നടത്തുന്നതില്‍ സ്‌കൂളുകള്‍ക്ക് പരാതിയില്ലെന്ന് വ്യക്തമാക്കിയ കോടതി ഹരജി തള്ളി ഉത്തരവിടുകയായിരുന്നു. മുന്‍കരുതല്‍ നിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കണമെന്നും കോടതി അറിയിച്ചു.വിദ്യാര്‍ഥികള്‍ക്ക് ആവശ്യമായ യാത്രാസൗകര്യം ഒരുക്കി നല്‍കാന്‍ കെഎസ്ആര്‍ടിസിയ്ക്ക് കോടതി നിര്‍ദേശം നല്‍കി

Update: 2020-05-25 14:17 GMT

കൊച്ചി: എസ്എസ്എല്‍സി, ഹയര്‍സെക്കന്‍ഡറി പരീക്ഷകള്‍ മാറ്റിവെക്കണമെന്നാവശ്യപ്പെട്ടു സമര്‍പ്പിച്ച ഹരജി ഹൈക്കോടതി തള്ളി. സുരക്ഷാ മാര്‍ഗ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിച്ച് പരീക്ഷ നടത്തണമെന്ന് ചീഫ് ജസ്റ്റിസ് എസ് മണികുമാര്‍, ജസ്റ്റിസ് ഷാജി പി ചാലി എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് നിര്‍ദേശിച്ചു. പരീക്ഷ നടത്തുന്നതില്‍ സ്‌കൂളുകള്‍ക്ക് പരാതിയില്ലെന്ന് വ്യക്തമാക്കിയ കോടതി ഹരജി തള്ളി ഉത്തരവിടുകയായിരുന്നു. മുന്‍കരുതല്‍ നിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കണമെന്നും കോടതി അറിയിച്ചു.വിദ്യാര്‍ഥികള്‍ക്ക് ആവശ്യമായ യാത്രാസൗകര്യം ഒരുക്കി നല്‍കാന്‍ കെഎസ്ആര്‍ടിസിയ്ക്ക് കോടതി നിര്‍ദേശം നല്‍കി.

ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തില്‍ അവശ്യമായ കാര്യങ്ങള്‍ നടപ്പാക്കണം. പൂര്‍ണമായ അടച്ചിടലല്ല വേണ്ടതെന്നും ഹൈക്കോടതി നിരീക്ഷിച്ചു. വിദ്യാര്‍ഥികളുടെ സുരക്ഷയ്ക്ക് ആവശ്യമായ എല്ലാ നടപടികളും സ്വീകരിച്ചതായി സര്‍ക്കാര്‍ കോടതിയില്‍ അറിയിച്ചു.പരീക്ഷ നടത്തിയാല്‍ ലോക്ക്ഡൗണ്‍ മാര്‍ഗ നിര്‍ദേശങ്ങള്‍ പാലിക്കാന്‍ സാധിക്കില്ലെന്നായിരുന്നു ഹരജിയിലെ പ്രധാന വാദം. പരീക്ഷ നടത്താന്‍ ഇളവനുവദിച്ച കേന്ദ്ര നടപടി നിയമവിരുദ്ധമാണെന്നും ഹരജിയില്‍ ചൂണ്ടിക്കാണിച്ചിരുന്നു. 26 മുതലാണ് എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകള്‍ പുനരാരംഭിക്കുന്നത്. പൊതുപരീക്ഷ എഴുതുന്ന വിദ്യാര്‍ഥികളുടെ കാര്യത്തില്‍ ആശങ്കയുണ്ടെന്നും പരീക്ഷ മാറ്റിവെയ്ക്കണമെന്നും ആവശ്യപ്പെട്ട് തൊടുപുഴ സ്വദേശിഅനിലാണ് ഹൈക്കോടതിയെ സമീപിച്ചിരുന്നത്. 

Tags:    

Similar News