ശബരിമല തീര്‍ഥാടകര്‍ക്ക് പമ്പയിലേക്ക് വാഹന സൗകര്യം;നിലപാട് അറിയിക്കണമെന്ന് സര്‍ക്കാരിനോട് ഹൈക്കോടതി

17 ന് നട തുറക്കുന്ന സാഹചര്യത്തില്‍ ഈ മാസം 15നകം രേഖാമൂലം നിലപാടറിയിക്കണം. സ്വകാര്യ വാഹനങ്ങള്‍ അനുവദിക്കുന്നതില്‍ എതിര്‍പ്പില്ലന്ന് സര്‍ക്കാര്‍ വാക്കാല്‍ അറിയിച്ചു

Update: 2019-07-08 14:51 GMT

കൊച്ചി: മാസപ്പുജയ്ക്കും വിശേഷാല്‍ അവസരങ്ങളിലും ശബരിമല തീര്‍ഥാടകര്‍ക്ക് പമ്പയിലേക്ക് വാഹന സൗകര്യം അനുവദിക്കുന്ന കാര്യത്തില്‍ നിലപാടറിയിക്കാന്‍ ഹൈക്കോടതി സര്‍ക്കാരിനു നിര്‍ദ്ദേശം നല്‍കി . 17 ന് നട തുറക്കുന്ന സാഹചര്യത്തില്‍ ഈ മാസം 15നകം രേഖാമൂലം നിലപാടറിയിക്കണം. സ്വകാര്യ വാഹനങ്ങള്‍ അനുവദിക്കുന്നതില്‍ എതിര്‍പ്പില്ലന്ന് സര്‍ക്കാര്‍ വാക്കാല്‍ അറിയിച്ചു .ഭക്തര്‍ ദുരിതം അനുഭവിക്കുകയാണന്നും സ്വകാര്യ വാഹനങ്ങള്‍ മാസപ്പുജക്കാലത്തും മണ്ഡലക്കാലത്ത് തിരക്കില്ലാത്ത സമയങ്ങളിലും അനുവദിക്കണമെന്ന ശബരിമല അഡ്വക്കറ്റ് കമ്മിഷ്ണറുടെ റിപോര്‍ട് പരിഗണിച്ചാണ് ദേവസ്വം ബഞ്ചിന്റെ നിര്‍ദ്ദേശം. 

Tags:    

Similar News