ശബരിമലയില്‍ അഹിന്ദുക്കളെ പ്രവേശിപ്പിക്കരുതെന്ന് ഹരജി; രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി

ശബരിമല ക്ഷേത്രം ഒരു മതനിരപേക്ഷ ക്ഷേത്രമാണെന്നും ഹരജിയുമായി മുന്നോട്ടു പോവാന്‍ ആഗ്രഹിക്കുന്നുണ്ടോയെന്ന് ഹരജിക്കാരന്‍ വ്യക്തമാക്കണമെന്നും ഡിവിഷന്‍ ബെഞ്ച് വാക്കാല്‍ നിര്‍ദേശിച്ചു. മറ്റു വിഭാഗങ്ങള്‍ക്ക് ശബരിമലയില്‍ നിരോധനമില്ലെന്ന് കോടതി പറഞ്ഞു. 'ഹരിവരാസനം' യേശുദാസിന് പകരം മറ്റാരെങ്കിലും പാടേണ്ടി വരുമോയെന്നും കോടതി ആരാഞ്ഞു

Update: 2019-07-15 14:25 GMT

കൊച്ചി: ശബരിമല ക്ഷേത്രത്തില്‍ അഹിന്ദുക്കളെ പ്രവേശിപ്പിക്കരുതെന്ന് ആവശ്യപ്പെട്ട് ഹരജി നല്‍കിയ തൃശൂര്‍ ഊരകം സ്വദേശി ഗോപിനാഥന്് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. ശബരിമല ക്ഷേത്രം ഒരു മതനിരപേക്ഷ ക്ഷേത്രമാണെന്നും ഹരജിയുമായി മുന്നോട്ടു പോവാന്‍ ആഗ്രഹിക്കുന്നുണ്ടോയെന്ന് ഹരജിക്കാരന്‍ വ്യക്തമാക്കണമെന്നും ഡിവിഷന്‍ ബെഞ്ച് വാക്കാല്‍ നിര്‍ദേശിച്ചു. മറ്റു വിഭാഗങ്ങള്‍ക്ക് ശബരിമലയില്‍ നിരോധനമില്ലെന്ന് കോടതി പറഞ്ഞു. 'ഹരിവരാസനം' യേശുദാസിന് പകരം മറ്റാരെങ്കിലും പാടേണ്ടി വരുമോയെന്നും കോടതി ആരാഞ്ഞു. യേശുദാസിന്റെത് ഹിന്ദുവിന്റെ സ്വരമല്ലല്ലോ എന്നും കോടതി വാക്കാല്‍ പറഞ്ഞു.

ഹരിവരാസനത്തിന് ക്ഷേത്രാചാരവുമായി ബന്ധമില്ലെന്നും ഇതിനെ ഒരു മന്ത്രമായി കാണരുതെന്നും ഹരജിക്കാരന് വേണ്ടി ഹാജരായ അഭിഭാഷകന്‍ പറഞ്ഞു. ഗോപിനാഥന്‍ നല്‍കിയതു പോലുള്ള ഹരജികള്‍ പരിഗണിക്കാനാവില്ലെന്ന് ദേവസ്വം കേസുകള്‍ പരിഗണിക്കുന്ന മറ്റൊരു ദേവസ്വം ബെഞ്ച് മുന്‍പ് വ്യക്തമാക്കിയിട്ടുണ്ട്. ശബരിമല വ്യത്യസ്ഥമായ അനുഷ്ഠാനങ്ങളുള്ള സ്ഥലമാണ് ഇത്തരത്തിലുള്ള ഹരജികള്‍ നിലനില്‍ക്കില്ലെന്നും കോടതി വ്യക്തമാക്കി.ഇവിടെ അഹിന്ദുക്കളെ വിലക്കാന്‍ കോടതി ഉദ്ദേശിക്കുന്നില്ല. ശബരിമലയിലെ മതനിരപേക്ഷ സംവിധാനത്തിന് പോറല്‍ വരുത്താന്‍ ആരും ശ്രമിക്കരുതെന്നും മുന്‍പ് കോടതി വ്യക്തമാക്കിയിട്ടുള്ളതാണ്. 

Tags:    

Similar News