ശബരിമല തീര്‍ഥാടകര്‍ക്ക് പമ്പയില്‍ പാര്‍ക്കിംഗ് അനുവദിക്കണമെന്ന് അഭിഭാഷക കമ്മീഷന്‍; ഹൈക്കോടതിക്ക് റിപോര്‍ട് നല്‍കി

നിലയ്ക്കല്‍ പാര്‍ക്കിംഗ് കേന്ദ്രമാക്കിയതോടെ തീര്‍ഥാടകര്‍ ദുരിതമനുഭവിക്കുകയാണന്നും പമ്പയിലെ നിയന്ത്രണം നീക്കണം നിക്കണമെന്നും റിപോര്‍ടില്‍ ചൂണ്ടികാട്ടുന്നു.മാസപ്പുജയക്കും, വിശേഷാല്‍ ദിവസങ്ങളിലും, മണ്ഡലക്കാലത്ത് ആദ്യ ദിനങ്ങളിലും കാറുകളും ചെറുവാഹനങ്ങളും പമ്പ വരെപോകാന്‍ അനുവദിക്കണം.പമ്പ, ചക്കുപള്ളം,ഹില്‍ടോപ്പ് എന്നിവിടങ്ങളിലായി ദേവസ്വം ബോര്‍ഡിന് 14 ഏക്കറോളം സ്ഥലമുണ്ട്്. പ്രളയത്തില്‍ ഇവിടെ നാശനഷ്ടം ഉണ്ടായിട്ടില്ല. കാലങ്ങളായി ഇവിടെ പാര്‍ക്കിംഗ് ഉണ്ടായിരുന്നതായും റിപോര്‍ടില്‍ ചൂണ്ടിക്കാട്ടുന്നു

Update: 2019-06-10 13:54 GMT

കൊച്ചി: ശബരിമല തീര്‍ഥാടകര്‍ക്ക് പമ്പയില്‍ പാര്‍ക്കിംഗ് അനുവദിക്കാന്‍ ദേവസ്വം ബോര്‍ഡിന് നിര്‍ദേശം നല്‍കണമെന്ന് ശുപാര്‍ശയുമായി ഹൈക്കോടതിക്കി അഭിഭാഷക കമ്മീഷന്റെ റിപോര്‍ട്.ഹൈക്കോതി നിയോഗിച്ച അഭിഭാഷക കമ്മീഷനാണ് ഇത് സംബന്ധിച്ച് റിപോര്‍ട് നല്‍കിയത്.നിലയ്ക്കല്‍ പാര്‍ക്കിംഗ് കേന്ദ്രമാക്കിയതോടെ തീര്‍ഥാടകര്‍ ദുരിതമനുഭവിക്കുകയാണന്നും പമ്പയിലെ നിയന്ത്രണം നീക്കണം നിക്കണമെന്നും റിപോര്‍ടില്‍ ചൂണ്ടികാട്ടുന്നു.മാസപ്പുജയക്കും, വിശേഷാല്‍ ദിവസങ്ങളിലും, മണ്ഡലക്കാലത്ത് ആദ്യ ദിനങ്ങളിലും കാറുകളും ചെറുവാഹനങ്ങളും പമ്പ വരെപോകാന്‍ അനുവദിക്കണം.പമ്പ, ചക്കുപള്ളം,ഹില്‍ടോപ്പ് എന്നിവിടങ്ങളിലായി ദേവസ്വം ബോര്‍ഡിന് 14 ഏക്കറോളം സ്ഥലമുണ്ട്്. പ്രളയത്തില്‍ ഇവിടെ നാശനഷ്ടം ഉണ്ടായിട്ടില്ല. കാലങ്ങളായി ഇവിടെ പാര്‍ക്കിംഗ് ഉണ്ടായിരുന്നതായും റിപോര്‍ടില്‍ ചൂണ്ടിക്കാട്ടുന്നു .മാസസപ്പുജക്കും വിശേഷാല്‍ അവസരങ്ങളിലും തീര്‍ഥാടകരെ രാവിലെ 6 മുതല്‍ മല കയറാന്‍ അനുവദിക്കണമെന്നും റിപോര്‍ടില്‍ ശുപാര്‍ശ ചെയ്യുന്നു.പ്രളയത്തിന് ഒഴുകിയെത്തിയ മണല്‍ ഇനിയും നീക്കിയിട്ടില്ല. മണല്‍ നിറച്ച ചാക്കുകള്‍ തീരത്ത് കുന്നുകുടിക്കിടക്കുകയാണ്.ചാക്കുകള്‍ ഏതാണ്ട് ദ്രവിച്ചു കഴിഞ്ഞതിനാല്‍ ഈ മഴക്കാലത്ത് മണല്‍ വീണ്ടും നദിയിലേക്ക് ഒലിച്ചിറങ്ങി വെള്ളപ്പാച്ചിലില്‍ പത്തനംതിട്ടയിലുംചെങ്ങന്നുരിലും അടിയും. ഇത് തടയാന്‍ സത്വര നടപടി വേണമെന്നും റിപോര്‍ട്ടില്‍ ആവശ്യപ്പെടുന്നു റിപോര്‍ട്ടില്‍ പ്രാഥമിക വാദംകേട്ട കോടതി കേസ് വീണ്ടും പരിഗണിക്കുന്നതിന് ഈ മാസം 25 ലേക്ക്

Tags:    

Similar News