പി സി ചാക്കോയ്ക്ക് പിന്തുണയുമായി എറണാകുളത്ത് കോണ്‍ഗ്രസില്‍ രാജി; ഡിസിസി ജനറല്‍ സെക്രട്ടറി രാജി വെച്ചു

ഡിസിസി ജനറല്‍ സെക്രട്ടറി ബിജു ആബേല്‍ ജേക്കബ് ആണ് കോണ്‍ഗ്രസില്‍ നിന്നു രാജിവെച്ചത്. രാജിക്കത്ത് കെപിസിസി പ്രസിഡന്റിനും ഡിസിസി പ്രസിഡന്റിനും കൈമാറിയതായി ബിജു ആബേല്‍ ജേക്കബ് പറഞ്ഞു. കഴിഞ്ഞ നാലരവര്‍ഷക്കാലമായി എറണാകുളം ഡിസിസി ജനറല്‍ സെക്രട്ടറിയായി പ്രവര്‍ത്തിക്കുന്നയാളാണ് താനെന്ന് ബിജു പറഞ്ഞു

Update: 2021-03-17 09:59 GMT

കൊച്ചി : കോണ്‍ഗ്രസ്സ് വിട്ട് എന്‍സിപിയില്‍ ചേര്‍ന്ന മുതിര്‍ന്ന നേതാവ് പി സി ചാക്കോക്ക് പിന്തുണ പ്രകടിപ്പിച്ചു എറണാകുളം ഡിസിസിയില്‍ രാജി. ഡിസിസി ജനറല്‍ സെക്രട്ടറി ബിജു ആബേല്‍ ജേക്കബ് ആണ്കോണ്‍ഗ്രസില്‍ നിന്നു രാജിവെച്ചത്. രാജിക്കത്ത് കെപിസിസി പ്രസിഡന്റിനും ഡിസിസി പ്രസിഡന്റിനും കൈമാറിയതായി ബിജു ആബേല്‍ ജേക്കബ് പറഞ്ഞു. കഴിഞ്ഞ നാലരവര്‍ഷക്കാലമായി എറണാകുളം ഡിസിസി ജനറല്‍ സെക്രട്ടറിയായി പ്രവര്‍ത്തിക്കുന്നയാളാണ് താനെന്ന് ബിജു പറഞ്ഞു. പി സി ചാക്കോയുടെ നിലപാടിനോട് അനുഭാവം പ്രകടിപ്പിച്ചുകൊണ്ടാണ് രാജി നല്‍കിയത്.എറണകുളത്ത് നിന്നും വരും നാളുകളില്‍ കൂടുതല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പി സി ചാക്കോയ്‌ക്കൊപ്പം ചേരുമെന്ന് ബിജു പറഞ്ഞു.

നിലവില്‍ പലരും ഫോണില്‍ ബന്ധപ്പെട്ട് പി സി ചാക്കോയ്ക്ക് പിന്തുണ വാഗ്ദാനം ചെയ്തിട്ടുണ്ട്. എന്നാല്‍ ഇവരില്‍ പലരും യുഡിഎഫ്് പ്രചരണത്തിനിറങ്ങിയതിനാലാണ് വരാന്‍ മടിക്കുന്നതെന്നും ബിജു പറഞ്ഞു.പി സി ചാക്കോ വ്യാഴാഴ്ച കേരളത്തില്‍ തിരിച്ചെത്തും. രാവിലെ പതിനൊന്നിന് അദ്ദേഹത്തിന് നെടുമ്പാശേരി വിമാനത്താവളത്തില്‍ സ്വീകരണെമൊരുക്കിയിട്ടുണ്ട്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള എന്‍സിപി നേതാക്കളും അംഗങ്ങളും എല്‍ഡിഎഫ് പ്രവര്‍ത്തകരും സ്വീകരണത്തിനെത്തും.

മറ്റന്നാള്‍ കൊങ്ങാട് മണ്ഡലത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിധ്യത്തില്‍ നടക്കുന്ന യോഗമായിരിക്കും പി സി ചാക്കോയുടെ ആദ്യ എല്‍ഡിഎഫ് തെരഞ്ഞെടുപ്പ് പ്രചരണ പരിപാടി. തുടര്‍ന്ന് കേരളത്തിലെ പതിനാലു ജില്ലകളിലും പി സി ചാക്കോ എല്‍ഡിഎഫിനു വേണ്ടി പ്രചരണം നടത്തും.

Tags:    

Similar News