റെഡ് അലര്‍ട്ട്: ആലപ്പുഴ ജില്ലയില്‍ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി; ജലഗതാഗതത്തിനും നിയന്ത്രണം

റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തില്‍ ജലഗതാഗത വകുപ്പിന്റെ ബോട്ടു ഗതാഗതം ഒഴികെ ദുരന്ത നിവാരണ നടപടികളുടെ ഭാഗമായി ജില്ലയില്‍ ഹൗസ് ബോട്ടുകള്‍, ശിക്കാര വള്ളങ്ങള്‍, മോട്ടോര്‍ ബോട്ടുകള്‍, ചെറുവള്ളങ്ങള്‍ (ജലഗതാഗത വകുപ്പ് ബോട്ട് ഒഴികെ) എന്നിവയിലുള്ള യാത്ര ആഗസ്റ്റ് മൂന്ന് അര്‍ധരാത്രി വരെ നിരോധിച്ചുകൊണ്ടും ജില്ല കലക്ടര്‍ ഉത്തരവായി

Update: 2022-08-01 13:24 GMT

ആലപ്പുഴ: കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ ആലപ്പുഴ ജില്ലയില്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തില്‍ ജില്ലയിലെ പ്രഫഷണല്‍ കോളജുകള്‍ ഉള്‍പ്പടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ ജില്ലാ കലക്ടര്‍ അവധി പ്രഖ്യാപിച്ചു.

റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തില്‍ ജലഗതാഗത വകുപ്പിന്റെ ബോട്ടു ഗതാഗതം ഒഴികെ ദുരന്ത നിവാരണ നടപടികളുടെ ഭാഗമായി ജില്ലയില്‍ ഹൗസ് ബോട്ടുകള്‍, ശിക്കാര വള്ളങ്ങള്‍, മോട്ടോര്‍ ബോട്ടുകള്‍, ചെറുവള്ളങ്ങള്‍ (ജലഗതാഗത വകുപ്പ് ബോട്ട് ഒഴികെ) എന്നിവയിലുള്ള യാത്ര ആഗസ്റ്റ് മൂന്ന് അര്‍ധരാത്രി വരെ നിരോധിച്ച്കൊണ്ടും ജില്ല കലക്ടര്‍ ഉത്തരവായി.

പത്തനംതിട്ട ജില്ലയില്‍ വ്യാപകമായി മഴ തുടരുന്നതിനാല്‍ പമ്പ, മണിമല നദികളില്‍ ജലനിരപ്പ് അപകട നിലയ്ക്ക് മുകളിലാണ്. കുട്ടനാട്, അപ്പര്‍ കുട്ടനാട് മേഖലകളില്‍ ജലനിരപ്പ് ക്രമാതീതമായി വര്‍ധിക്കാന്‍ സാധ്യതയുണ്ട്. നദികളുടെ ഇരു കരകളിലും താമസിക്കുന്നവരും പൊതുജനങ്ങളും ജാഗ്രത പാലിക്കണമെന്നും നദികളില്‍ ഇറങ്ങുന്നത് ഒഴിവാക്കണമെന്നും ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാന്‍ കൂടിയായ ജില്ലാ കലക്ടര്‍ അറിയിച്ചു.

Tags:    

Similar News