'പാലം പണി പുനരാരംഭിക്കണം'; വയനാട് കലക്ടര്‍ക്ക് രാഹുല്‍ ഗാന്ധിയുടെ കത്ത്

പാലത്തിന്റെ പുനഃര്‍നിര്‍മാണം നടക്കുന്ന കാലയളവില്‍ നെട്ടറ ആദിവാസി കോളനി നിവാസികള്‍ക്ക് ആവശ്യമായ ഗതാഗത സൗകര്യം ഉറപ്പാക്കുകയും ചെയ്യണമെന്ന് രാഹുല്‍ ഗാന്ധി കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

Update: 2019-08-01 15:41 GMT

കല്‍പറ്റ: പാലം പണി പുനരാരംഭിക്കണമെന്നാവശ്യപ്പെട്ട് വയനാട് ജില്ലാ കലക്ടര്‍ക്ക് കോണ്‍ഗ്രസ് നേതാവും വയനാട് എംപിയുമായ രാഹുല്‍ ഗാന്ധിയുടെ കത്ത്. തിരുനെല്ലി വില്ലേജിലെ നെട്ടറ പാലത്തിന്റെ നിര്‍മാണം പുനഃരാരംഭിക്കണമെന്ന് ആവശ്യപ്പെട്ടാണ് കത്ത് നല്‍കിയിരിക്കുന്നത്. പാലത്തിന്റെ പുനഃര്‍നിര്‍മാണം നടക്കുന്ന കാലയളവില്‍ നെട്ടറ ആദിവാസി കോളനി നിവാസികള്‍ക്ക് ആവശ്യമായ ഗതാഗത സൗകര്യം ഉറപ്പാക്കുകയും ചെയ്യണമെന്ന് രാഹുല്‍ ഗാന്ധി കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ജൂലായ് 31 നാണ് രാഹുല്‍ ഗാന്ധി എംപി എന്ന നിലയില്‍ ജില്ലാ കലക്ടര്‍ക്ക് കത്ത് അയച്ചിരിക്കുന്നത്.

നെട്ടറ ആദിവാസി കോളനിയിലെ ജനങ്ങള്‍ അവരുടെ ബുദ്ധിമുട്ട് തന്നെ അറിയിച്ചെന്നും വിഷയത്തില്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നുമാണ് രാഹുല്‍ ഗാന്ധി ആവശ്യപ്പെടുന്നത്. 2006 ല്‍ പാലം ഒലിച്ചുപോയെന്നും കഴിഞ്ഞ 13 വര്‍ഷമായി മരം കൊണ്ടുള്ള പാലത്തിലൂടെയാണ് കോളനി നിവാസികള്‍ യാത്ര ചെയ്യുന്നതും രാഹുല്‍ ഗാന്ധി കത്തില്‍ ചൂണ്ടിക്കാട്ടുന്നു.

Tags:    

Similar News