ബിനോയ് കൊടിയേരിക്കെതിരായ പീഡന പരാതി: അന്വേഷിച്ച് നടപടിയെടുക്കട്ടെയെന്ന് കാനം രാജേന്ദ്രന്‍

ഇത് അവരുടെ വ്യക്തിപരമായ പ്രശ്‌നമാണെന്നും അതിനോടൊന്നും രാഷ്ട്രീയ പാര്‍ടികള്‍ പ്രതികരിക്കേണ്ട കാര്യമില്ലെന്നും കാനം രാജേന്ദ്രന്‍ പറഞ്ഞു

Update: 2019-06-20 05:37 GMT

കൊച്ചി:സിപിഎം സംസ്ഥാന സെക്രട്ടറി കൊടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ് കൊടിയേരിക്കെതിരെ ഉയര്‍ന്നിരിക്കുന്ന പീഡന പരാതിയില്‍ അന്വേഷിച്ച് നടപടിയെടുക്കട്ടെയെന്ന് സിപി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ കൊച്ചിയില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.ഇത് അവരുടെ വ്യക്തിപരമായ പ്രശ്‌നമാണെന്നും അതിനോടൊന്നും രാഷ്ട്രീയ പാര്‍ടികള്‍ പ്രതികരിക്കേണ്ട കാര്യമില്ലെന്നും ചോദ്യത്തിന് മറുപടിയായി കാനം രാജേന്ദ്രന്‍ പറഞ്ഞു.പരാതിയില്‍ കേസുണ്ട്. അതില്‍ അന്വേഷിച്ച് നടപടിയെടുക്കട്ടെയെന്നും കാനം രാജേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.

Tags:    

Similar News