ദിനകരന്റെ അറസ്റ്റ് : കൊച്ചിയില്‍ നില്‍പ് സമരം നടത്തി ധീവരസഭയുടെ പ്രതിഷേധം

രാജേന്ദ്ര മൈതാനത്തിന് സമീപം ഗാന്ധി പ്രതിമയ്ക്കുമുന്നില്‍ ധീവരസഭയുടെ സംസ്ഥാന-ജില്ലാതല നേതാക്കള്‍ പ്ലക്കാര്‍ഡുമായി നില്‍പ്പു സമരം നടത്തിയാണ് പ്രതിഷേധം രേഖപ്പെടുത്തിയത്. ധീവരസഭ സംസ്ഥാന ഖജാന്‍ജി പി കെ സുധാകരന്‍ സമരം ഉദ്ഘാടനം ചെയ്തു. തീരദേശം സംരക്ഷിയ്ക്കാതെ ഖനനലോബിയ്ക്കുവേണ്ടി സര്‍ക്കാര്‍ ഒത്താശ ചെയ്യുകയാണെന്ന് പി കെ സുധാകരന്‍ പറഞ്ഞു

Update: 2020-05-25 12:20 GMT

കൊച്ചി: ധീവരസഭ സംസ്ഥാന ജനറല്‍ സെക്രട്ടറി വി ദിനകരനെ അറസ്റ്റു ചെയ്തതില്‍ പ്രതിഷേധിച്ച് കൊച്ചില്‍ പ്രതിഷേധ സമരം. രാജേന്ദ്ര മൈതാനത്തിന് സമീപം ഗാന്ധി പ്രതിമയ്ക്കുമുന്നില്‍ ധീവരസഭയുടെ സംസ്ഥാന-ജില്ലാതല നേതാക്കള്‍ പ്ലക്കാര്‍ഡുമായി നില്‍പ്പു സമരം നടത്തിയാണ് പ്രതിഷേധം രേഖപ്പെടുത്തിയത്. ധീവരസഭ സംസ്ഥാന ഖജാന്‍ജി പി കെ സുധാകരന്‍ സമരം ഉദ്ഘാടനം ചെയ്തു. തീരദേശം സംരക്ഷിയ്ക്കാതെ ഖനനലോബിയ്ക്കുവേണ്ടി സര്‍ക്കാര്‍ ഒത്താശ ചെയ്യുകയാണെന്ന് പി കെ സുധാകരന്‍ പറഞ്ഞു. കരിമണല്‍ ഖനനത്തില്‍ നിന്നും സര്‍ക്കാര്‍ പിന്‍മാറണമെന്നും വി ദിനകരനെ അറസ്റ്റു ചെയ്തത് പ്രതിഷേധാര്‍ഹമാണെന്നും പി കെ സുധാകരന്‍ പറഞ്ഞു.

അഖിലകേരള ധീവരസഭ ഓര്‍ഗനൈസിംഗ് സെക്രട്ടറി ടി കെ സോമനാഥന്‍, എറണാകുളം ജില്ലാ പ്രസിഡന്റ് കെ വി സാബു, സെക്രട്ടറി കെ കെ തമ്പി, യുവജനസംഘം സെക്രട്ടറി പി എസ് ഷമി, എക്സിക്യൂട്ടീവ് അംഗം പി എം സുഗതന്‍, അരിവിന്ദാക്ഷന്‍ സുബ്രഹ്മണ്യന്‍ പങ്കെടുത്തു. ആലപ്പുഴയിലെ തോട്ടപ്പിള്ളി പൊഴിയൂര്‍ തീരദേശത്ത് കാറ്റാടി മരങ്ങള്‍ വന്‍ തോതില്‍ വെട്ടി നശിപ്പിച്ച് സ്വകാര്യ കമ്പനികള്‍ക്ക് കരിമണല്‍ ഖനനം നടത്താന്‍ പ്രദേശത്ത് സര്‍ക്കാര്‍ സഹായം നല്‍കിയതില്‍ പ്രദേശത്ത് എത്തി പ്രതിഷേധിയ്ക്കുന്നതിനിടെയാണ് വി ദിനകരന്‍ ഉള്‍പ്പടെയുള്ള നേതാക്കളെ പോലിസ് അറസ്റ്റ് ചെയ്യുന്നത്. സംഭവത്തില്‍ പ്രതിഷേധിച്ച് സംസ്ഥാന വ്യാപകമായി ധീവരസഭ പ്രതിഷേധ സമരം സംഘടിപ്പിച്ചിരുന്നു.

Tags:    

Similar News