വിരമിച്ച പോലിസുദ്യോഗസ്ഥന്റെ നേതൃത്വത്തില്‍ ബേത്‌ലേഹം അഭയ ഭവനില്‍ മര്‍ദ്ദനം; ഡി വൈ എസ് പി അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍

പള്ളുരുത്തി സ്വദേശി വി ജി ഷാജിയെ തല്ലി ഇടതുകൈയുടെ സ്വാധീനമില്ലാതാക്കിയെന്ന പരാതിയിലാണ് പെരുമ്പാവൂര്‍ ഡി വൈ എസ് പി അടിയന്തിരമായി അന്വേഷണം നടത്തി റിപോര്‍ട്ട് നല്‍കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ആന്റണി ഡൊമിനിക് ഉത്തരവിട്ടത്.ജില്ലാ സാമൂഹികനീതി വകുപ്പ് ഓഫീസറും അന്വേഷണം നടത്തി മൂന്നാഴ്ചയ്ക്കകം റിപോര്‍ട്ട് നല്‍കണമെന്ന് കമ്മീഷന്‍ നിര്‍ദ്ദേശിച്ചു. കേസ് ജൂലൈ 30 ന് പരിഗണിക്കും

Update: 2019-06-25 07:21 GMT

കൊച്ചി: പെരുമ്പാവൂര്‍ കൂവേപ്പടിയിലുള്ള ബെത്‌ലേഹേം അഭയഭവനില്‍ ചികില്‍സയ്ക്കായി പ്രവേശിപ്പിച്ചയാളെ വിരമിച്ച പോലിസുദ്യോഗസ്ഥന്റെ നേതൃത്വത്തില്‍ മര്‍ദിച്ച് അവശനാക്കിയ സംഭവം സംബന്ധിച്ച് ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ അന്വേഷണം നടത്തണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍. പള്ളുരുത്തി സ്വദേശി വി ജി ഷാജിയെ തല്ലി ഇടതുകൈയുടെ സ്വാധീനമില്ലാതാക്കിയെന്ന പരാതിയിലാണ് പെരുമ്പാവൂര്‍ ഡി വൈ എസ് പി അടിയന്തിരമായി അനേ്വഷണം നടത്തി റിപോര്‍ട്ട് നല്‍കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ആന്റണി ഡൊമിനിക് ഉത്തരവിട്ടത്.ജില്ലാ സാമൂഹികനീതി വകുപ്പ് ഓഫീസറും അനേ്വഷണം നടത്തി മൂന്നാഴ്ചയ്ക്കകം റിപോര്‍ട്ട് നല്‍കണമെന്ന് കമ്മീഷന്‍ നിര്‍ദ്ദേശിച്ചു. കേസ് ജൂലൈ 30 ന് പരിഗണിക്കും.

അഭയ ഭവനിലെ നാലുപേര്‍ ചേര്‍ന്ന് ഇരുമ്പു വടി ഉപയോഗിച്ച് ഷാജിയെ തല്ലിയതായി ഭാര്യ സുനന്ദഷാജി സമര്‍പ്പിച്ച പരാതിയില്‍ പറയുന്നു.അഭയ ഭവന്റെ ചുമതലയുള്ള വിരമിച്ച പോലീസ് ഉദേ്യാഗസ്ഥന്റെ നേതൃത്വത്തിലായിരുന്നു മര്‍ദ്ദനം.കൈ ഒടിഞ്ഞിട്ടും ആശുപത്രിയില്‍ കാണിക്കാന്‍ ആശുപത്രി അധികൃതര്‍ തയ്യാറായില്ല.കുളിമുറിയില്‍ വീണതാണെന്ന് പറയാന്‍ മുന്‍ എസ് ഐ ഷാജിയോട് നിര്‍ദ്ദേശിച്ചു.യഥാസമയം ചികില്‍സ നല്‍കാത്തതു കാരണം കൈ പൂര്‍വ്വസ്ഥിതിയിലാക്കാന്‍ കഴിയില്ലെന്ന് കോട്ടയം മെഡിക്കല്‍ കോളജിലെ ഡോക്ടര്‍മാര്‍ പറഞ്ഞതായും പരാതിയില്‍ വ്യക്തമാക്കുന്നു.കൈയുടെ ചലനശേഷി നഷ്ടമായതിനാല്‍ ഷാജിക്ക് ഉപജീവനമാര്‍ഗ്ഗമായ ഓട്ടോറിക്ഷ ഓടിക്കാന്‍ കഴിയില്ല. പെരുമ്പാവൂര്‍ കോടനാട് പോലീസില്‍ അഭയ ഭവനെതിരെ പരാതി നല്‍കിയിട്ടും നടപടിയുണ്ടായില്ല. അഭയ ഭവനില്‍ നിന്നും 10,000 രൂപ വാങ്ങി തരാമെന്ന് കോടനാട് എസ് ഐ വാഗ്ദാനം നല്‍കിയതായും പരാതിയില്‍ പറയുന്നു. പാവപ്പെട്ടവര്‍ക്ക് ചികിത്സയും സഹായവും നല്‍കുമെന്ന വ്യാജേന അഭയഭവന്‍ നടത്തുന്നത് മനുഷ്യാവകാശ ലംഘനമാണെന്ന് പരാതിയില്‍ പറയുന്നു.

Tags:    

Similar News