പെരിയ ഇരട്ടക്കൊലപാതകം: സിബി ഐ അന്വേഷണത്തെ എതിര്‍ത്ത സര്‍ക്കാരിന്റെ ഹരജി ഹൈക്കോടതി വിധി പറയാന്‍ മാറ്റി

കൊല്ലപ്പെട്ട ശരതിന്റെയും കൃപേഷിന്റെയും മാതാപിതാക്കള്‍ നല്‍കിയ ഹരജിയില്‍ നേരത്തെ ഹൈക്കോടതി സിംഗിള്‍ ബഞ്ച് സിബി ഐ അന്വേഷത്തിന് ഉത്തരവിട്ടിരുന്നു. ഇതിനെതിരായണ് സര്‍ക്കാര്‍ അപ്പീല്‍ നല്‍കിയത്.കുറ്റപത്രം സമര്‍പ്പിച്ച കേസില്‍ സിബി ഐ അന്വേഷണം ആവശ്യമില്ലെന്നാണ് സര്‍ക്കാര്‍ നിലപാട്

Update: 2019-11-16 10:22 GMT

കൊച്ചി: പെരിയയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായി കൃപേഷിനെയും ശരത്‌ലാലിനെയും വെട്ടിക്കൊലപ്പെടുത്തിയ കേസിന്റെ അന്വേഷണം സിബി ഐക്ക് വിട്ടതിനെ എതിര്‍ത്ത് സര്‍ക്കാര്‍ നല്‍കിയ അപ്പീല്‍ ഹൈക്കോടതി വിധി പറയാന്‍ മാറ്റി. കൊല്ലപ്പെട്ട ശരതിന്റെയും കൃപേഷിന്റെയും മാതാപിതാക്കള്‍ നല്‍കിയ ഹരജിയില്‍ നേരത്തെ ഹൈക്കോടതി സിംഗിള്‍ ബഞ്ച് സിബി ഐ അന്വേഷത്തിന് ഉത്തരവിട്ടിരുന്നു. ഇതിനെതിരായണ് സര്‍ക്കാര്‍ അപ്പീല്‍ നല്‍കിയത്.

കുറ്റപത്രം സമര്‍പ്പിച്ച കേസില്‍ സിബി ഐ അന്വേഷണം ആവശ്യമില്ലെന്നാണ് സര്‍ക്കാര്‍ നിലപാട്.എന്നാല്‍ നിഷ്പക്ഷമായ വിചാരണയക്ക് നിഷ്പക്ഷവും സത്യസന്ധവുമായി അന്വേഷണം ഉറപ്പാക്കണമെന്ന് വാദത്തിനിടയില്‍ ഹൈക്കോടതി വ്യക്തമാക്കിയിരുന്നു.സര്‍ക്കാരിനുവേണ്ടി സുപ്രിം കോടതിയില്‍ നിന്നുള്ള അഭിഭാഷകരാണ് ഹാജരായത്. സിംഗിള്‍ ബഞ്ചിന്റെ വിധിയില്‍ സിബി ഐ കേസിന്റെ അന്വേഷണം ഏറ്റടുത്തിരുന്നുവെങ്കിലും സര്‍ക്കാര്‍ അപ്പീലില്‍ വിധി വന്നതിനു ശേഷം മാത്രമായിരിക്കും സിബി ഐ തുടര്‍ നടപടി സ്വീകരിക്കുക. അടുത്ത ആഴ്ച വിധിയുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. 

Tags:    

Similar News