പെരിയ ഇരട്ടക്കൊലപാതക കേസ്: കോടതിയലക്ഷ്യ ഹരജി ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു

ആഗസ്റ്റ് 25-ന് സിബിഐ അന്വേഷണത്തിന് ഡിവിഷന്‍ ബെഞ്ച് ഉത്തരവിട്ടിട്ടും കേസിന്റെ രേഖകള്‍ കൈമാറിയില്ലെന്ന് ചൂണ്ടിക്കാട്ടി കൊല്ലപ്പെട്ട ശരത്ലാല്‍, കൃപേഷ് എന്നിവരുടെ അഭിഭാഷകന്‍ ടി ആസഫലിയാണ് കോടതിയലക്ഷ്യ ഹര്‍ജി സമര്‍പ്പിച്ചത്. കേസ് ഒകടോബര്‍ 30 നു പരിഗണിക്കാനായി മാറ്റി

Update: 2020-10-05 14:02 GMT

കൊച്ചി: പെരിയ ഇരട്ടക്കൊലപാതക കേസില്‍ ഡിജിപിയ്ക്ക് എതിരായ കോടതിയലക്ഷ്യ ഹരജി ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു.ഹരജിയില്‍ ഡിജിപി ലോകനാഥ് ബെഹ്റ, സിബിഐ എന്നിവര്‍ക്ക് കോടതി വിശദീകരണം ബോധിപ്പിക്കാന്‍ നോട്ടിസ് പുറപ്പെടുവിച്ചു.ആഗസ്റ്റ് 25-ന് സിബിഐ അന്വേഷണത്തിന് ഡിവിഷന്‍ ബെഞ്ച് ഉത്തരവിട്ടിട്ടും കേസിന്റെ രേഖകള്‍ കൈമാറിയില്ലെന്ന് ചൂണ്ടിക്കാട്ടി കൊല്ലപ്പെട്ട ശരത്ലാല്‍, കൃപേഷ് എന്നിവരുടെ അഭിഭാഷകന്‍ ടി ആസഫലിയാണ് കോടതിയലക്ഷ്യ ഹര്‍ജി സമര്‍പ്പിച്ചത്.

കേസ് ഒകടോബര്‍ 30 നു പരിഗണിക്കാനായി മാറ്റി. ഡിജിപി ലോകനാഥ് ബെഹ്റ, സിബിഐ എന്നിവര്‍ക്ക് കോടതി വിശദീകരണം ബോധിപ്പിക്കാന്‍ നോട്ടിസ് പുറപ്പെടുവിച്ചു. ഹൈക്കോടതി ഉത്തരവ് ചോദ്യം ചെയ്ത് സുപ്രിംകോടതിയില്‍ അപ്പീല്‍ നിലനില്‍ക്കുന്നതിനാല്‍ 26നു ശേഷം പരിഗണിക്കാമെന്നു ചീഫ് ജസ്്റ്റിസ് അധ്യക്ഷനായ ബഞ്ച് വാക്കാല്‍ അറിയിച്ചു. സുപ്രിംകോടതി അപ്പീല്‍ 26 നു പരിഗണിക്കുന്നതിനാലാണ് കേസ് 30 ലേക്ക് മാറ്റിയത്.

Tags:    

Similar News