മത്തായിയുടെ മരണം; അന്വേഷണം അടിയന്തരമായി സിബിഐ ക്ക് കൈമാറണമെന്ന് ഹൈക്കോടതി

മത്തായിയുടെ ഭാര്യ ഷീബ സമര്‍പ്പിച്ച ഹരജി പരിഗണിക്കവയൊണ് ഹൈക്കോടതിയുടെ നിര്‍ദേശം.മത്തായിയുടെ മരണം സിബി ഐ എക്ക് കൈമാറാമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. തുടര്‍ന്നാണ് അടിയന്തരമായി അന്വേഷണം കൈമാറണമെന്ന് കോടതി നിര്‍ദേശിച്ചത്

Update: 2020-08-21 07:12 GMT

കൊച്ചി: പത്തനംതിട്ട ചിറ്റാര്‍ കുടപ്പനയില്‍ വനപാലകരുടെ കസ്റ്റഡിയിലിരിക്കെ പി പി മത്തായി മരിച്ചതിന്റെ അനേഷണം അടിയന്തരമായി സിബി ഐക്ക് കൈമാറണമെന്ന് ഹൈക്കോടതി സര്‍ക്കാരിനോട് നിര്‍ദേശിച്ചു. മത്തായിയുടെ ഭാര്യ ഷീബ സമര്‍പ്പിച്ച ഹരജി പരിഗണിക്കവയൊണ് ഹൈക്കോടതിയുടെ നിര്‍ദേശം.മത്തായിയുടെ മരണം സിബി ഐ എക്ക് കൈമാറാമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. തുടര്‍ന്നാണ് അടിയന്തരമായി അന്വേഷണം കൈമാറണമെന്ന് കോടതി നിര്‍ദേശിച്ചത്. കേസില്‍ എന്തുകൊണ്ടാണ് ഇതുവരെ ആരെയും കസ്റ്റഡിയില്‍ എടുക്കാതിരുന്നതും ചോദ്യം ചെയ്യാതിരുന്നതെന്നും കോടതി വാക്കാല്‍ ചോദിച്ചു.

കോട്ടയം മെഡിക്കല്‍ കോളജില്‍ പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം മത്തായിയുടെ മൃതദേഹം വിട്ടുനല്‍കിയെങ്കിലും പ്രതികളെ അറസ്റ്റ് ചെയ്യാതെ സംസ്‌കാരം നടത്തില്ലെന്ന നിലപാടിലാണു ബന്ധുക്കള്‍.മത്തായിയുടെ മൃതദേഹം സംസ്‌കരിക്കാനുള്ള നടപടികള്‍ ചെയ്യാനും കോടതി മത്തായിയുടെ ഭാര്യയോട് കോടതി നിര്‍ദേശിച്ചു.കഴിഞ്ഞ 25 ദിവസമായി മത്തായിയുടെ മൃതദേഹം മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് കോടതി മത്തായിയുടെ ഭാര്യയോട് നിര്‍ദേശം നല്‍കിയത്. സിബി ഐ അന്വേഷണത്തിന് സര്‍ക്കാര്‍ തയാറാണെന്ന് അറിയിച്ചതോടെ ഭാര്യ ഷീബയുടെ ഹരജി ഹൈക്കോടതി തീര്‍പ്പാക്കി. 

Tags:    

Similar News