കേന്ദ്ര-സംസ്ഥാന രാഷ്ട്രീയം യുഡിഎഫിന് അനുകൂലം: ഉമ്മന്‍ചാണ്ടി

മോഹന വാഗ്ദാനങ്ങള്‍ നല്‍കി അധികാരത്തിലെത്തിയ നരേന്ദ്ര മോദിയും പിണറായി വിജയനും ജനങ്ങളെ വഞ്ചിച്ചു. വോട്ട് രാഷ്ട്രീയംമാത്രമാണ് ഇരുവരുടേയും ലക്ഷ്യം. മോദിയും പിണറായിയും പരാജയപ്പെട്ട ഭരാണാധികാരികളാണ്.

Update: 2019-03-05 09:47 GMT

തിരുവനന്തപുരം: കേന്ദ്ര-സംസ്ഥാന രാഷ്ട്രീയം യുഡിഎഫിന് അനുകൂലമെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗവും എഐസിസി ജനറല്‍ സെക്രട്ടറിയുമായ ഉമ്മന്‍ചാണ്ടി. കെപിസിസി മാധ്യമ ഏകോപന സമിതി സംഘടിപ്പിച്ച ശില്‍പ്പശാല ഇന്ദിരാഭവനില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മോഹന വാഗ്ദാനങ്ങള്‍ നല്‍കി അധികാരത്തിലെത്തിയ നരേന്ദ്ര മോദിയും പിണറായി വിജയനും ജനങ്ങളെ വഞ്ചിച്ചു. വോട്ട് രാഷ്ട്രീയംമാത്രമാണ് ഇരുവരുടേയും ലക്ഷ്യം. മോദിയും പിണറായിയും പരാജയപ്പെട്ട ഭരാണാധികാരികളാണ്. മോദി അധികാരത്തിലെത്തിയപ്പോഴുള്ള സ്ഥിതിയല്ല കേന്ദ്രത്തില്‍. പ്രതിച്ഛായ പൂര്‍ണമായും നഷ്ടമായി. അഞ്ച് വര്‍ഷം കൊണ്ട് പത്തുകോടി തൊഴില്‍ അവസരം വാഗ്ദാനം ചെയ്തിട്ട് നോട്ടുനിരോധനത്തിലൂടെയും ജിഎസ്ടിയിലൂടെയും കോടിക്കണക്കിന് പേര്‍ക്ക് തൊഴില്‍ നഷ്ടമാവുകയും ചെയ്തു. സാഹചര്യമുണ്ടായിട്ടും ഇന്ധവില കുറയ്ക്കാന്‍ മോദി തയ്യാറായില്ലെന്ന് മാത്രമല്ല ഏഴുതവണ എക്‌സൈസ് നികുതി വര്‍ധിപ്പിച്ചു.

ചിതറയില്‍ വ്യക്തിവൈരാഗ്യത്തിന്റെ പേരില്‍ നടന്ന കൊലപാതകം പെരിയ ഇരട്ടക്കൊലപാതകത്തിലെ സിപിഎമ്മിന്റെ പങ്ക് മറപിടിക്കാന്‍ ഉപയോഗിച്ചതിന്റെ പേരില്‍ അവര്‍ സ്വയം അപഹാസ്യമായി. ജനാധിപത്യ സംവിധാനത്തില്‍ മാധ്യമങ്ങള്‍ക്ക് വലിയ സ്ഥാനമാണ്. മാധ്യമങ്ങള്‍ ജനാധിപത്യത്തെ സഹിഷ്ണുതയോടെ കാണണം. വിമര്‍ശകരെ സംസ്ഥാന സര്‍ക്കാര്‍ അസഹിഷ്ണുതയോടെയാണ് നേരിടുന്നതെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.

Tags:    

Similar News