ചികിൽസക്ക് ഉപയോഗിക്കുന്ന ഓക്സിജൻ ദൗർലഭ്യം കേരളത്തില്‍ ഇല്ലെന്ന് പെസോ

കേരളത്തിൽ 23 ഫില്ലിങ് കേന്ദ്രങ്ങളാണ് ഉള്ളത്. ഇതിൽ 11 എണ്ണം എയർ സെപ്പറേഷൻ യൂണിറ്റ് പ്ലാന്റുകളും 12 എണ്ണം ഫില്ലിങ് പ്ലാന്റുകളുമാണ്.

Update: 2020-09-18 10:55 GMT

തിരുവനന്തപുരം: ചികിൽസക്ക് ഉപയോഗിക്കുന്ന ഓക്സിജൻ ദൗർലഭ്യം കേരളത്തില്‍ ഇല്ലെന്ന് പെസോ. ചികിൽസ ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്ന ഓക്സിജൻ വാതകത്തിന്റെ ലഭ്യത കുറവ് കേരളത്തിലുണ്ടെന്ന് ചില പത്രങ്ങൾ റിപോർട്ട് ചെയ്തിരുന്നു. പെട്രോളിയം ആൻഡ് എക്സ്പ്ലോസീവ്സ് സേഫ്ടി ഓര്‍ഗനൈസേഷന്‍(പെസോ) ഇത് തള്ളി.

2020 ഒക്ടോബർ 13 വരെയുള്ള പ്രതിദിന ഓക്സിജൻ വാതക ഡിമാൻഡ് 58.01MT ആണ്. കേരളത്തിൽ നിലവിൽ പ്രതിദിനം 75 മുതൽ 90 MT ഓക്സിജൻ ആണ് വിതരണം ചെയ്യുന്നത്. കേരളത്തിൽ കൊവിഡ് 19 ആശുപത്രികളിൽ മാത്രമല്ല മറ്റ് ആശുപത്രികളിലും വൈദ്യ ആവശ്യത്തിനുള്ള ഓക്സിജൻ വിതരണം ചെയ്യുന്നുണ്ട്.

കേരളത്തിൽ 23 ഫില്ലിങ് കേന്ദ്രങ്ങളാണ് ഉള്ളത്. ഇതിൽ 11 എണ്ണം എയർ സെപ്പറേഷൻ യൂണിറ്റ് (ASU) പ്ലാന്റുകളും 12 എണ്ണം ഫില്ലിങ് പ്ലാന്റുകളുമാണ്. ഈ 11 എഎസ് യു പ്ലാന്റുകളുടെ മൊത്തം ഉല്പാദനശേഷി പ്രതിദിനം 42.65 MT ആണ്. കേരളത്തിലെ ഏക ദ്രവീകൃത ഓക്സിജൻ ഉൽപാദകരായ ഇനോക്സ് കഞ്ചിക്കോടിന്റെ  പ്രതിദിന ശേഷി 149 MT ആണ്. കൂടാതെ PRAXAIR ന്റെ എറണാകുളത്തെ സംഭരണശാലയുടെ ശേഷി 50 MT ആണ്. Praxair ന്റെ 50 MT ഒഴിച്ചാൽ തന്നെ പ്രതിദിന ഉൽപ്പാദക ശേഷി സംസ്ഥാനത്തിന് സ്വന്തമായുണ്ട്. സംസ്ഥാനത്തെ 23 ഫില്ലിങ് കേന്ദ്രങ്ങളിൽ നിന്നുള്ള ചികിൽസ ആവശ്യത്തിന് ഉപയോഗിക്കുന്ന ഓക്സിജൻ വിതരണം 25-30 MT ആണ്. 

Similar News