കനത്ത മഴയിൽ മുങ്ങിയ എറണാകുളത്ത് വിവിധയിടങ്ങൾ ഇരുട്ടിൽ

ഫയർ ഫോഴ്സിന്റെ നേതൃത്വത്തിൽ കലൂർ സബ സ്റ്റേഷനിൽ നിന്നും വെള്ളം പമ്പു ചെയ്തു കളയുന്നുണ്ടെങ്കിലും വെള്ളത്തിന്റെ നിരപ്പ് താഴുന്നത് പതുക്കെയാണ്

Update: 2019-10-21 13:14 GMT

കൊച്ചി: കനത്ത മഴയിൽ മുങ്ങിയ എറണാകുളത്ത് വിവിധയിടങ്ങൾ ഇരുട്ടിൽ. കനത്ത മഴയെ തുടർന്ന് കലൂർ സബ് സ്റ്റേഷൻ വെള്ളത്തിനടിയിലായതിനെ തുടർന്ന് രാവിലെ നിലച്ച വൈദ്യുതി വിതരണം രാത്രിയായിട്ടും പുനസ്ഥാപിക്കാനായില്ല.

മഴ കുറഞ്ഞുവെങ്കിലും നഗരത്തിലെ മിക്ക റോഡുകളും ഇപ്പോഴും വെള്ളത്തിലാണ്. രാവിലെ മുതൽ ഫയർ ഫോഴ്സിന്റെ നേതൃത്വത്തിൽ കലൂർ സബ സ്റ്റേഷനിൽ നിന്നും വെള്ളം പമ്പു ചെയ്തു കളയുന്നുണ്ടെങ്കിലും വെള്ളത്തിന്റെ നിരപ്പ് താഴുന്നത് പതുക്കെയാണ് ഇത് വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്.

വീണ്ടും മഴ ശക്തമാവുകയാണെങ്കിൽ നാളെ രാവിലെയോടെ വൈദ്യുതി പുനസ്ഥാപിക്കാമെന്ന കണക്കുകൂട്ടലുകൾ പാളുമെന്നാണ് അറിയാൻ കഴിയുന്ന വിവരം. ഫയർ ഫോഴ്സിൻറെ പത്തോളം യൂനിറ്റുകൾ ഇപ്പോൾ വെള്ളം പമ്പ് ചെയ്ത് കളയുന്നുണ്ട്. 

Similar News