നിപ: സര്‍ക്കാരിന്റെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് പൂര്‍ണ പിന്തുണയെന്ന് രമേശ് ചെന്നിത്തല ;മന്ത്രി കെ കെ ഷൈലജയുമായി കൂടിക്കാഴ്ച നടത്തി

സര്‍ക്കാരിന്റെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് പൂര്‍ണ പിന്തുണയെന്ന് രമേശ് ചെന്നിത്തല.നിപയുമായി ബന്ധപ്പെട്ട് കേരളത്തില്‍ നിലവില്‍ ഭയപ്പെടേണ്ട സാഹചര്യമില്ലെന്ന് മന്ത്രി കെ കെ ഷൈലജ അറിയിച്ചതായി കൂടിക്കാഴ്ചയ്ക്ക് ശേഷം രമേശ് ചെന്നിത്തല മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു

Update: 2019-06-04 03:53 GMT

കൊച്ചി: സംസ്ഥാനത്ത് വീണ്ടും നിപ ഭീതി പടര്‍ന്നിരിക്കുന്ന സാഹചര്യത്തില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോഗ്യവകുപ്പ് മന്ത്രി കെ കെ ഷൈലജയുമായി കൂടിക്കാഴ്ച നടത്തി.എറണാകുളം ഗസ്റ്റ് ഹൗസില്‍ ഇന്ന് രാവിലെയായിരുന്നു കൂടിക്കാഴ്ച.നിപയുമായി ബന്ധപ്പെട്ട് കേരളത്തില്‍ നിലവില്‍ ഭയപ്പെടേണ്ട സാഹചര്യമില്ലെന്ന് മന്ത്രി കെ കെ ഷൈലജ അറിയിച്ചതായി കൂടിക്കാഴ്ചയക്ക് ശേഷം രമേശ് ചെന്നിത്തല മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.നിപയെ പ്രതിരോധിക്കാന്‍ സര്‍ക്കാര്‍ നടത്തുന്ന എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും പ്രതിപക്ഷത്തിന്റെ പൂര്‍ണ പിന്തുണയുണ്ടെന്നും രമേശ് ചെന്നിത്തല പറഞ്ഞു.എറണാകുളം പറവൂര്‍ സ്വദേശിയായ വിദ്യാര്‍ഥിക്ക് നിപ ബാധ സംശയത്തെ തുടര്‍ന്നാണ് സംസ്ഥാനത്ത് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ സജ്ജമാക്കിയിരിക്കുന്നത്.എറണാകുളം കളമശേരിയിലെ കൊച്ചി മെഡിക്കല്‍ കോളജില്‍ നിപ ബാധ സംശയിക്കുന്നവരെ ചികില്‍സിക്കുന്നതിനായി പ്രത്യേക വാര്‍ഡും പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്.കൂടാതെ തൃശൂര്‍,ആലപ്പുഴ ജില്ലകളിലെ മെഡിക്കല്‍ കോളജുകളിലും പ്രത്യേക വാര്‍ഡുകള്‍ തുറന്നിട്ടുണ്ട്‌

Tags:    

Similar News