നവ ജാത ശിശുവിന്റെ മൃതദേഹം കനാലില്‍ കണ്ടെത്തിയ സംഭവം: വിവരം തേടി പോലിസ് ആശുപത്രികള്‍ക്ക് നോട്ടീസ് നല്‍കി

എറണാകുളം പേരണ്ടൂര്‍ കനാലില്‍ ഇന്നലെ വൈകിട്ട് നാലരയോടെയാണ് മൃതദേഹം കണ്ടെത്തിയത്. അഞ്ച് മുതല്‍ എട്ട് മാസം വരെ വളര്‍ച്ച സംശയിക്കുന്ന ശിശുവിന്റേതാണ് മൃതദേഹം. പൊക്കിള്‍കൊടി നീക്കം ചെയ്യാത്ത നിലയിലാണ്. എറണാകുളം പുതുക്കലവട്ടത്ത് മാക്കാപ്പറമ്പ് തീരദേശ റോഡിന് സമീപം കനാലിനരികത്ത് കളിച്ചുക്കൊണ്ടിരുന്ന 13 വയസുകാരന്‍ അഭിഷേകാണ് മൃതദേഹം കണ്ടത്. ബക്കറ്റിനുള്ളില്‍ ഒഴുകി വരികയായിരുന്നു മൃതദേഹം. പാവയാണെന്ന് കരുതി അഭിഷേകും കൂട്ടുകാരും ചേര്‍ന്ന് ബക്കറ്റ് കരയ്ക്ക് അടുപ്പിക്കുകയായിരുന്നു. ഇത് കണ്ട് മുതിര്‍ന്നവര്‍ എത്തി പാവയല്ല നവജാത ശിശുവിന്റെ മൃതദേഹമാണെന്ന് കണ്ടെത്തുകയുമായിരുന്നു

Update: 2020-02-03 04:39 GMT

കൊച്ചി: നവജാത ശിശുവിന്റെ മൃതദേഹം ബക്കറ്റില്‍ കനാലില്‍ ഒഴുകി നടക്കുന്ന നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പോലിസ് ആശുപത്രികള്‍ക്ക് നോട്ടീസ് നല്‍കി. എറണാകുളം പേരണ്ടൂര്‍ കനാലില്‍ ഇന്നലെ വൈകിട്ട് നാലരയോടെയാണ് മൃതദേഹം കണ്ടെത്തിയത്. അഞ്ച് മുതല്‍ എട്ട് മാസം വരെ വളര്‍ച്ച സംശയിക്കുന്ന ശിശുവിന്റേതാണ് മൃതദേഹം. പൊക്കിള്‍കൊടി നീക്കം ചെയ്യാത്ത നിലയിലാണ്. എറണാകുളം പുതുക്കലവട്ടത്ത് മാക്കാപ്പറമ്പ് തീരദേശ റോഡിന് സമീപം കനാലിനരികത്ത് കളിച്ചുക്കൊണ്ടിരുന്ന 13 വയസുകാരന്‍ അഭിഷേകാണ് മൃതദേഹം കണ്ടത്. ബക്കറ്റിനുള്ളില്‍ ഒഴുകി വരികയായിരുന്നു മൃതദേഹം.

പാവയാണെന്ന് കരുതി അഭിഷേകും കൂട്ടുകാരും ചേര്‍ന്ന് ബക്കറ്റ് കരയ്ക്ക് അടുപ്പിക്കുകയായിരുന്നു. ഇത് കണ്ട് മുതിര്‍ന്നവര്‍ എത്തി പാവയല്ല നവജാത ശിശുവിന്റെ മൃതദേഹമാണെന്ന് കണ്ടെത്തുകയുമായിരുന്നു. തുടര്‍ന്ന് ഇവര്‍ എളമക്കര പോലിസില്‍ വിവരം അറിയിക്കുകയായിരുന്നു. പോലിസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി എറണാകുളം ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി. വളര്‍ച്ചയെത്താതെ പ്രസവം നടന്ന ശേഷം കുഞ്ഞിന്റെ മൃതദേഹം മറവ് ചെയ്യാതെ കായലില്‍ ഉപേക്ഷിച്ചതാകാമെന്നാണ് പോലിസ് നിഗമനം. ഗര്‍ഭസ്ഥ ശിശുവിന്റെ പ്രായം സംബന്ധിച്ച് പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷമേ പറയാനാകൂ എന്നും പോല്‌സ് പറഞ്ഞു. ആശുപത്രി അധികൃതര്‍ കുഞ്ഞിനെ പുറത്തെടുത്ത ദിവസം അടയാളപ്പെടുത്തിക്കൊണ്ടുള്ള സ്ലിപ്പും ബക്കറ്റിലുണ്ടായിരുന്നു. 2020 ജനുവരി 30 എന്ന തിയതിയാണ് സ്ലിപ്പിലുള്ളത്. 

Tags:    

Similar News