ആളുകള്‍ നോക്കിനില്‍ക്കേ യുവാവിനെ വെട്ടിക്കൊല്ലുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത്; പ്രതികളെ തേടി പോലിസ്
തുരുത്തിശേരി സ്വദേശി ബിനോയിയെയാണ് വെട്ടിക്കൊലപ്പെടുത്തിയത്.കാപ്പ കേസുകളില്‍ പ്രതിയായ ബിനുവും സംഘവുമാണ് ഇയാളെ വെട്ടിക്കൊന്നതെന്നാണ് സൂചന. ഇവര്‍ക്കെതിരെ പോലിസ് അന്വേഷണം ഊര്‍ജിതമാക്കി. ഇന്നലെ രാത്രി എട്ടോടെ നെടുമ്പാശേരി അത്താണിയില്‍ ആളുകള്‍ നോക്കിനില്‍ക്കേയായിരുന്നു കൊലപാതകം
കൊച്ചി: നെടുമ്പാശേരിയില്‍ ഗുണ്ടാസംഘങ്ങള്‍ തമ്മിലുള്ള കുടിപ്പകയെ തുടര്‍ന്ന് ആളുകള്‍ നോക്കി നില്‍ക്കേ യുവാവിനെ വെട്ടിക്കൊലപ്പെടുത്തുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്. തുരുത്തിശേരി സ്വദേശി ബിനോയിയെയാണ് വെട്ടിക്കൊലപ്പെടുത്തിയത്.കാപ്പ കേസുകളില്‍ പ്രതിയായ ബിനുവും സംഘവുമാണ് ഇയാളെ വെട്ടിക്കൊന്നതെന്നാണ് സൂചന. ഇവര്‍ക്കെതിരെ പോലിസ് അന്വേഷണം ഊര്‍ജിതമാക്കി. ഇന്നലെ രാത്രി എട്ടോടെ നെടുമ്പാശേരി അത്താണിയില്‍ ആളുകള്‍ നോക്കിനില്‍ക്കേയായിരുന്നു കൊലപാതകം. മൂന്നംഗ സംഘം ബിനോയിയെ വെട്ടുന്നതായിട്ടാണ് സിസിടിവി ദൃശ്യങ്ങളില്‍ കാണുന്നത്.അത്താണിയിലെ ഒരു ഗുണ്ടാസംഘത്തിലെ അംഗമാണ് കൊല്ലപ്പെട്ട ബിനോയി എന്നാണ് പറയുന്നത്. ഇയാളുടെ പേരില്‍ നിരവധി ക്രിമിനല്‍ കേസുകള്‍ ഉണ്ടത്രെ.ഗുണ്ടാസംഘങ്ങള്‍ തമ്മിലുള്ള കുടിപ്പകയാണ് കൊലപാതകത്തിന് കാരണമെന്നാണ് പോലിസ് വിലയിരുത്തുന്നത്.പ്രതികളെ കണ്ടെത്താന്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചതായി പോലിസ് പറഞ്ഞു.