Top

You Searched For "police enquiry "

ആന്‍ജിയോഗ്രാമിലെ ചികില്‍സാ പിഴവിനെ തുടര്‍ന്ന് വീട്ടമ്മ മരിച്ച സംഭവം :ഡി വൈ എസ് പി അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍

2 July 2020 12:07 PM GMT
30 ദിവസത്തിനകം അന്വേഷണ റിപോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം പി മോഹനദാസ് ആലപ്പുഴ ജില്ലാ പോലിസ് മേധാവിക്ക് നിര്‍ദ്ദേശം നല്‍കി.ആലപ്പുഴ ചിങ്ങോലി സ്വദേശി ബിന്ദുവിന്റെ മരണത്തെ കുറിച്ച് അന്വേഷിക്കാനാണ് കമ്മീഷന്‍ ഉത്തരവിട്ടത്

കരുണ സംഗീത പരിപാടി: സാമ്പത്തിക ആരോപണത്തില്‍ പോലിസ് അന്വേഷണം തുടങ്ങി

19 Feb 2020 8:48 AM GMT
ഇത് സംബന്ധിച്ച് പരാതിയുടെ അടിസ്ഥാനത്തില്‍ അന്വേഷണം നടത്താന്‍ കൊച്ചി സിറ്റി പോലിസ് കമ്മീഷണര്‍ ഐജി വിജയ് സാഖറെ ഉത്തവിട്ടിരുന്നു.ജില്ലാ ക്രൈം ബ്രാഞ്ച് അസി. കമ്മിഷണര്‍ ബിജി ജോര്‍ജിനാണ് അന്വേഷണ ചുമതല. പ്രാഥമിക അന്വേഷണം മാത്രമാണ് ഇപ്പോള്‍ നടത്തുന്നത്. സാമ്പത്തിക ക്രമക്കേട് ബോധ്യപ്പെട്ടാല്‍ എഫ്‌ഐആര്‍. രജിസ്റ്റര്‍ ചെയ്ത് അന്വേഷിക്കാനാണ് പോലിസിന്റെ തീരുമാനം. അന്വേഷണത്തിന്റെ ഭാഗമായി ഫൗണ്ടേഷന്‍ ഭാരവാഹികളിലൊരാളായ സംഗീത സംവിധായകന്‍ ബിജിബാലില്‍ നിന്നും മൊഴിയെടുത്തു.ഇവരെക്കൂടാതെ ഫൗണ്ടേഷന്റെ മറ്റു ഭാരവാഹികളായ സംവിധായകന്‍ ആഷിഖ് അബു അടക്കമുളളവരോടും വിവരങ്ങള്‍ ചോദിച്ചറിഞ്ഞു.

വിമാനവാഹിനി കപ്പലില്‍ മോഷണം ; കപ്പല്‍ശാല ജീവനക്കാരെ പോലിസ് ചോദ്യം ചെയ്തു; മോഷണം പോയത് ആറു ഹാര്‍ഡ് ഡിസ്‌കുകളെന്ന് സൂചന

18 Sep 2019 3:49 PM GMT
കപ്പലിന്റെ നിര്‍മാണ ജോലികള്‍ ചെയ്യുന്നവരെ കേന്ദ്രീകരിച്ചാണ് നിലവില്‍ അന്വേഷണം. വിരലടയാള വി്ദഗ്ദ്ധര്‍ എത്തി കംപ്യൂട്ടറുകളില്‍ പരിശോധന നടത്തി. കൈയ്യുറ ഉപയോഗിച്ചാണ് മോഷണം നടത്തിയതെന്ന് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. കഴിഞ്ഞ ദിവസം ഇന്റലിജന്‍സ് ബ്യൂറോ ഉദ്യോഗസ്ഥരും എത്തി പരിശോധന നടത്തിയിരുന്നു

പോലിസിനെതിരെ പരാതി നല്‍കിയതിന് അഭിഭാഷകനെതിരെ കേസ് എടുത്തുവെന്ന് ; ഡി വൈ എസ് പി അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍

7 Sep 2019 11:56 AM GMT
എറണാകുളം റൂറല്‍ ജില്ലാ പോലിസ് മേധാവിക്കാണ് കമ്മീഷന്‍ ഉത്തരവ് നല്‍കിയത്. അഭിഭാഷകനായ ആന്റണി വര്‍ക്കിയുടെ പരാതിയിലാണ് ഉത്തരവ്.ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസര്‍മാരായ പ്രതികളെ രക്ഷിക്കാന്‍ പോലിസ് കളവായി തനിക്കെതിരെ കേസെടുക്കുകയായിരുന്നെന്ന് അഭിഭാഷകന്‍ പരാതിയില്‍ പറഞ്ഞു. അതേ സമയം അഭിഭാഷകനെതിരെ രജിസ്റ്റര്‍ ചെയ്ത കേസില്‍ അനേ്വഷണം പൂര്‍ത്തിയാക്കി പെരുമ്പാവൂര്‍ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചിട്ടുള്ളതായി ആലുവ റൂറല്‍ എസ് പി കമ്മീഷനെ അറിയിച്ചു.അഭിഭാഷകന്‍ നല്‍കിയ പരാതിയില്‍ അനേ്വഷണം നടന്നു വരികയാണെന്നും റിപോര്‍ട്ടില്‍ പറയുന്നു

നെടുങ്കണ്ടം കസ്റ്റഡി മരണം: പോലിസിനെ വിമര്‍ശിച്ച് ഹൈക്കോടതി; അന്വേഷണം പരിതാപകരം

9 Aug 2019 1:46 PM GMT
രാജ്കുമാറിനെ പാര്‍പ്പിച്ച ജയില്‍,ലോക്കപ് എന്നിവിടങ്ങളിലെ സിസിടിവി ദൃശ്യങ്ങള്‍ എന്തുകൊണ്ട് പരിശോധിച്ചില്ല എന്ന് കോടതി ചോദിച്ചു. സിസിടിവി പരിശോധിക്കേണ്ടെന്നാണ് അന്വഷണ സംഘത്തിന് ഉന്നത തലത്തില്‍ നിന്ന് കിട്ടിയ നിര്‍ദ്ദേശമെന്ന് മറുപടിയായി സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. ആ ഉന്നതന്‍ ആരാണെന്ന് ചോദിച്ച കോടതി, അത് ആരായാലും അന്വേഷണത്തിന്റെ എബിസിഡി അറിയാത്ത ആളാണെന്നും കോടതി വിമര്‍ശിച്ചു. മെഡിക്കല്‍ റിപോര്‍ട്ട് നല്‍കിയ ഡോക്ടര്‍ മാരുടെ ഭാഗത്തും തെറ്റ് ഉണ്ടായിട്ടുണ്ടെന്ന് സര്‍ക്കാര്‍ കോടതിയില്‍ പറഞ്ഞു.കേസില്‍ ഇടുക്കി മജിസ്‌ട്രേറ്റിനോടും കോടതി വിശദീകരണം തേടി

അമ്പൂരിയിൽ യുവതിയുടെ കൊലപാതകം: മുഖ്യപ്രതികൾ ബിജെപിയുടെ സജീവപ്രവർത്തകർ

27 July 2019 6:17 AM GMT
രാഖിയുടെ കൊലപാതകത്തിന് പിന്നിൽ അഖിലിന്റെ മാതാപിതാക്കൾക്കും പങ്കുണ്ടെന്ന് പിതാവ് രാജൻ പറയുന്നു. പോലിസ് അന്വേഷണത്തിൽ തൃപ്തിയില്ല. പ്രതികൾ ഒളിവിലുള്ളത് മാതാപിതാക്കളുടെ അറിവോടെയാണ്.

യൂനിവേഴ്സിറ്റി കോളജിലെ വധശ്രമം: തിരച്ചിൽ പ്രതികളുടെ ബന്ധുവീടുകളിലേക്കും

14 July 2019 2:01 PM GMT
കേസിലെ പ്രതികളായ എസ്എഫ്‌ഐ നേതാക്കള്‍ പിഎസ്‌സി റാങ്ക് പട്ടികയില്‍ ഉയര്‍ന്ന റാങ്കുകളില്‍ ഇടംപിടിച്ചതിനെക്കുറിച്ച് ക്രൈം ബ്രാഞ്ച് അന്വേഷിക്കും. കേസിലെ ഒന്നാംപ്രതി ആര്‍ ശിവരഞ്ജിത്തും രണ്ടാംപ്രതി എ എന്‍ നസീമുമാണ് റാങ്ക് ലിസ്റ്റിലുള്ളത്.

യൂണിവേഴ്സിറ്റി കോളജിലെ വധശ്രമം: പ്രതികൾക്കെതിരേ ലുക്കൗട്ട് നോട്ടീസിറക്കാന്‍ അനുമതി തേടി

14 July 2019 7:05 AM GMT
പോലിസ് സംഘം ഇന്നലെ യൂനിവേഴ്സിറ്റി കോളജിലെത്തി തെളിവെടുപ്പ് നടത്തിയിരുന്നു. കുത്തേറ്റ ബിരുദവിദ്യാർഥി അഖിലിന്റെ ആരോഗ്യനില തൃപ്തികരമല്ലാത്തതിനാൽ ഡോക്ടർമാർ മൊഴിയെടുക്കാൻ അനുവാദം നൽകിയില്ലെന്ന് സിഐ അറിയിച്ചു.

ചികിൽസ കിട്ടാത്തതിനെ തുടര്‍ന്ന് രോഗി മരിച്ച സംഭവം; പോലിസ് അന്വേഷണം ആരംഭിച്ചു

8 Jun 2019 7:38 AM GMT
കോട്ടയം മെഡിക്കല്‍ കോളജ്, കാരിത്താസ്, മാതാ ആശുപത്രി അധികൃതരില്‍ നിന്നും അടുത്ത ദിവസം മൊഴിയെടുക്കും. മൂന്ന് ആശുപത്രികളില്‍ നിന്നു സിസിടിവി ദൃശ്യങ്ങള്‍ പോലിസ് ശേഖരിച്ചു.

മതപരിവര്‍ത്തനം തടയുന്നതിനുള്ള മേക്കരയിലെ കേന്ദ്രത്തിനെതിരെ അന്വേഷണം വേണമെന്ന് എം സ്വരാജ് എംഎല്‍എ; മുഖ്യമന്ത്രിക്ക് നിവേദനം നല്‍കി

16 May 2019 3:14 PM GMT
'ഖര്‍ വാപസി' എന്ന പേരില്‍ ചില മത സംഘടനകള്‍ നടത്തി വരുന്ന സ്ഥാപനങ്ങളിലൊന്നാണ് ഈ കേന്ദ്രമെന്ന് കരുതുന്നുപ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ച് അന്വേഷണം നടത്തണം.കേന്ദ്രത്തില്‍ നിയമവിരുദ്ധമായ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ടെങ്കില്‍ അതിനെതിരെ അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്ന് എം സ്വരാജ് എംഎല്‍എ മുഖ്യമന്ത്രിക്ക് നല്‍കിയ നിവേദനത്തില്‍ ആവശ്യപ്പെട്ടു

അമ്മയും മകളും ആത്മഹത്യ ചെയ്ത കേസില്‍ മന്ത്രവാദിയെ തിരിച്ചറിഞ്ഞു

16 May 2019 7:21 AM GMT
വസ്തുവില്‍പന നടക്കാത്തതിനു പിന്നില്‍ മന്ത്രവാദവും ചന്ദ്രന്റെ അമ്മയുടെയും ബന്ധുക്കളുടെയും എതിര്‍പ്പുമാണെന്നുമാണ് പോലിസിന്റെ സംശയം. ഇന്നലെ കസ്റ്റഡിയിലെടുത്ത ലേഖയുടെ ഭര്‍ത്താവ് ചന്ദ്രന്‍ അടക്കം നാലുപേരെയും കോടതി റിമാന്‍ഡ് ചെയ്തിരുന്നു.

കര്‍ദിനാളിനെതിരെ വ്യാജ രേഖ: ഫാ. പോള്‍ തേലക്കാട്ടിലിന്റെ ഓഫിസിലെത്തി പോലിസ് രേഖകള്‍ പരിശോധിച്ചു

15 May 2019 2:48 PM GMT
ഫാ. പോള്‍ തേലക്കാട്ടിനെ ആലുവയില്‍ വെച്ച് അന്വേഷണ ഉദ്യോഗസ്ഥനായ ആലുവ ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം ചോദ്യം ചെയ്തിരുന്നു.തുടര്‍ന്ന് തന്റെ പക്കലുള്ള രേഖകള്‍ അന്നു ഫാ.പോള്‍ തേലക്കാട്ടില്‍ പോലിസിന് കൈമാറിയിരുന്നുവെങ്കിലും മുഴുവന്‍ രേഖകളും പോലിസ് സ്വീകരിച്ചിരുന്നില്ല.അന്നു വാങ്ങാതിരുന്ന രേഖകളാണ് ഫാ.പോള്‍ തേലക്കാട്ടിന്റെ ഓഫിസിലെത്തി പോലിസ് സംഘം പരിശോധിച്ച് വാങ്ങിയതെന്ന് എറണാകൂളം-അങ്കമാലി അതിരൂപത പിആര്‍ഒ ഫാ.പോള്‍ കരേടന്‍ പറയുന്നു.

നെയ്യാറ്റിന്‍കര ആത്മഹത്യ: വീടും സ്ഥലവും വാങ്ങാനിരുന്നയാളെ ചോദ്യം ചെയ്യും; മനുഷ്യാവകാശ കമ്മിഷന്‍ കേസെടുത്തു

15 May 2019 8:15 AM GMT
കാനറാ ബാങ്ക് റീജ്യനല്‍ മാനേജരും തിരുവനന്തപുരം ജില്ലാ കലക്ടറും മൂന്നാഴ്ചക്കകം വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. കേസ് ജൂണ്‍ 13ന് തിരുവനന്തപുരത്ത് പരിഗണിക്കും.

ജപ്തി ഭീഷണിയെ തുടർന്ന് കുടുംബത്തിന്റെ ആത്മഹത്യ; സർക്കാർ അന്വേഷണം പ്രഖ്യാപിച്ചു

14 May 2019 2:18 PM GMT
ബാങ്കിന്റെ നടപടിയില്‍ സര്‍ക്കാര്‍ അന്വേഷണം നടത്തുമെന്ന് മന്ത്രി കടകംപള്ളി സുരേ​ന്ദ്രന്‍ പറഞ്ഞു. നെയ്യാറ്റിന്‍കര ഡിവൈഎസ്പിയുടെ നേതൃത്വത്തിലാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. വെള്ളറട സിഐക്കാണ് അന്വേഷണ ചുമതല.

ആറുകോടിയുടെ സ്വര്‍ണകവര്‍ച്ച;മോഷണം നടത്തിയത് ക്വട്ടേഷന്‍ സംഘത്തിന്റെ സഹായത്തോടെ പ്രാദേശിക സംഘമെന്ന് സംശയം

13 May 2019 4:28 AM GMT
എടയാറിലെ സ്വര്‍ണശുദ്ധീകരണ ശാലയിലെ ഒരു ജീവനക്കാരനെ കാണാനെന്ന പേരില്‍ കവര്‍ച്ചാ സംഘം മണിക്കൂറുകളോളം ഫാക്ടറിക്ക് സമീപം ചെലവഴിച്ചതായി പോലിസിനു വിവരം ലഭിച്ചതായാണ് സൂചന. ഇതിന്റെ കൂടി അടിസ്ഥാനത്തിലാണ് പോലിസ് ഇത്തരത്തില്‍ നിഗമനത്തിലെത്തിയിരിക്കുന്നത്.മോഷണം നടത്തിയവര്‍ പ്രദേശത്തെക്കുറിച്ച് വ്യക്തമായ ധാരണയുള്ളവരാണെന്ന് സമീപത്തെ സിസി ടി വി ദൃശ്യങ്ങളില്‍ നിന്നും പോലിസിന് വ്യക്തമായി

തരൂരിന്റെ ആരോഗ്യനില തൃപ്തികരം; അപകടത്തിൽ ഗൂഢാലോചനയില്ലെന്ന് പോലിസ്

16 April 2019 7:07 AM GMT
പോലിസ് വിശദീകരണത്തെ തുടർന്ന് ഗൂഢാലോചന ആരോ പണത്തിൽ നിന്നും ഡിസിസി പിൻമാറി. ഇന്നലെ രാവിലെ തമ്പാനൂരിലെ ഗാന്ധാരി അമ്മൻകോവിലിൽ തൂലാഭാരത്തിനിടെ ത്രാസ് പൊട്ടിവീണാണ് ശശി തരൂരിന് പരിക്കേറ്റത്.

വെള്ളമെന്നുകരുതി ആസിഡ് കുടിച്ചു; അഞ്ചാം ക്ലാസുകാരിക്ക് ദാരുണാന്ത്യം

7 March 2019 2:58 PM GMT
സഹപാഠിയുടെ വാട്ടര്‍ബോട്ടിലില്‍നിന്ന് വെള്ളമാണെന്നുകരുതി ആസിഡ് കുടിച്ച സഞ്ജനയെന്ന കുട്ടിക്കാണ് ദാരുണാന്ത്യം സംഭവിച്ചത്. ഡല്‍ഹിയിലെ ഹര്‍ഷ്‌വിഹാറിലുള്ള സ്വകാര്യസ്‌കൂളിലായിരുന്നു സംഭവം.

തീപ്പിടിത്തം: അട്ടിമറി സാധ്യതകള്‍ പരിശോധിക്കണമെന്ന് ഫയര്‍ഫോഴ്‌സ് മേധാവി

24 Feb 2019 7:55 AM GMT
തീപ്പിടിത്തത്തില്‍ അട്ടിമറി സാധ്യതകള്‍ പരിശോധിക്കണമെന്നും തീപ്പിടിത്തത്തിന്റെ കാരണം കണ്ടെത്താന്‍ പോലിസ് സമഗ്രമായ അന്വേഷണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കഴിഞ്ഞദിവസങ്ങളില്‍ സംസ്ഥാനത്തിന്റെ പലഭാഗത്തും തീപ്പിടിത്തമുണ്ടായ സാഹചര്യത്തിലായിരുന്നു അഗ്‌നിശമന സേനാ മേധാവിയുടെ പ്രതികരണം.

പെരിയയില്‍ കോണ്‍ഗ്രസ് നേതാവിന്റെ വീടിനുനേരേ ആക്രമണം; കോഴിക്കോട് കോണ്‍ഗ്രസ് ഓഫിസിന് തീയിട്ടു

24 Feb 2019 3:24 AM GMT
ഞായറാഴ്ച പുലര്‍ച്ചെ പെരിയയില്‍ കോണ്‍ഗ്രസ് നേതാവിന്റെ വീടിന് തീയിടാന്‍ ശ്രമമുണ്ടായി. കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് രാജന്‍ പെരിയയുടെ വീടിനുനേരെയാണ് ആക്രമണമുണ്ടായത്.

കാസര്‍കോട് ഇരട്ടക്കൊല: രാഷ്ട്രീയവൈര്യം മൂലമെന്ന് എഫ്‌ഐആര്‍; പ്രതികള്‍ സിപിഎം പ്രവര്‍ത്തകര്‍

18 Feb 2019 5:05 AM GMT
കൊലപാതകം രാഷ്ട്രീയവൈരാഗ്യം മൂലമാണെന്നാണ് റിപോര്‍ട്ടിലെ കണ്ടെത്തല്‍. സിപിഎം പ്രാദേശിക നേതാവിനെ ആക്രമിച്ചതിലുള്ള പ്രതികാരമായാണ് ആക്രമണമുണ്ടായത്. സിപിഎം പ്രവര്‍ത്തകരെ പ്രതികളാക്കിയാണ് പോലിസ് കേസെടുത്തിരിക്കുന്നത്. കൊല്ലപ്പെട്ടവര്‍ക്ക് നേരത്തെ ഭീഷണിയുണ്ടായിരുന്നതായും എഫ്‌ഐആര്‍ റിപോര്‍ട്ടില്‍ വ്യക്തമാക്കുന്നു. അതിനിടെ, കൊല്ലപ്പെട്ട കൃപേഷിന്റെയും ശരത് ലാലിന്റെയും ഇന്‍ക്വസ്റ്റ് റിപോര്‍ട്ടിലെ വിവരങ്ങളും പുറത്തുവന്നു.

വ്യാജരേഖ ചമച്ചെന്ന്; പി കെ ഫിറോസിനെതിരേ പോലിസ് അന്വേഷണം

8 Feb 2019 6:24 AM GMT
എംഎല്‍എയുടെ പരാതി തുടര്‍നടപടികള്‍ക്കായി മുഖ്യമന്ത്രി പിണറായി വിജയന്‍ ഡിജിപിക്ക് കൈമാറി. പി കെ ഫിറോസ് അപകടകാരിയായ ക്രിമിനലാണെന്നും തന്നെ അപകീര്‍ത്തിപ്പെടുത്തുകയായിരുന്നു ഫിറോസിന്റെ ലക്ഷ്യമെന്നും ആരോപിച്ചാണ് ജെയിംസ് മാത്യു എംഎല്‍എ മുഖ്യമന്ത്രിക്ക് പരാതിയും നിയമസഭാ സ്പീക്കര്‍ക്ക് അവകാശലംഘന നോട്ടീസും നല്‍കിയിരുന്നത്.

മദ്യലഹരിയില്‍ വാക്കേറ്റം: തൃപ്പൂണിത്തുറയില്‍ യുവാവ് സുഹൃത്തിന്റെ കുത്തേറ്റു മരിച്ചു

3 Feb 2019 6:28 PM GMT
മരട് ഇഞ്ചക്കല്‍ സ്വദേശി അനിലിനെയാണ് കൊലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. മദ്യലഹരിയില്‍ അനിലിന്റെ സുഹൃത്ത് ജോണ്‍സനാണ് കൊലപാതകം നടത്തിയതെന്നാണ് പോലിസ് പറയുന്നത്. നേരത്തെയും സമാനകേസുകളില്‍ പ്രതിയായ ജോണ്‍സണ്‍ കൊലപാതകത്തിന് ശേഷം ഒളിവില്‍ പോയി. ഇയാള്‍ക്കായി പോലിസ് തിരച്ചില്‍ ഊര്‍ജിതമാക്കി.

മുനമ്പം വഴി മുമ്പും വിദേശയത്തേയക്ക് കടന്നതായി പോലീസിന് വിവരം; 2013 ല്‍ പോയത് 70 അംഗം സംഘം

30 Jan 2019 8:58 AM GMT
പരിശോധനയില്‍ പിടിച്ചെടുത്ത രേഖകളുടെയും പ്രഭുവിനെ ചോദ്യംചെയ്തിന്റെയും അടിസ്ഥാനത്തിലാണ് പോലിസിന് കുടുതല്‍ വിവരങ്ങള്‍ ലഭിച്ചിരിക്കുന്നതെന്നാണ് അറിയുന്നത്. 2013 ല്‍ ഇത്തരത്തില്‍ അനധികൃതമായി പ്രഭു ആസ്‌ത്രേലിയയില്‍ പോയി ജോലിചെയ്തതായി പ്രഭു ദണ്ഡ പാണി പോലിസിനോട് പറഞ്ഞതായാണ് അറിയുന്നത്. 2013 ലും മുനമ്പത്തുനിന്നും ബോട്ടില്‍ ആസ്‌ത്രേലിയയിലേക്ക് അനധികൃത കുടിയേറ്റം നടന്നിരുന്നുവെന്നതിന്റെ വിവരങ്ങളും പോലിസ്് അന്വേഷണത്തില്‍ ലഭിച്ചിട്ടുണ്ട്. അന്ന്് ഇത്തരത്തില്‍ 70 പേര്‍ ആസ്‌ത്രേലിയയിലേക്ക് കടന്നുവത്രെ.
Share it