നെടുമ്പാശേരി വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച 5 ലക്ഷം രൂപയുടെ വിദേശ നിര്‍മിത സിഗരറ്റുകള്‍ പിടിച്ചു

ക്വാലാംലംപുരില്‍ നിന്നും ഇന്ന് പുലര്‍ച്ചെ നെടുമ്പാശേരി രാജ്യാന്തര വിമാനതാവളത്തില്‍ എത്തിയ എയര്‍ ഏഷ്യ എയര്‍ലൈന്‍സ് വിമാനത്തിലെ രണ്ട് യാത്രക്കാരില്‍ നിന്നാണ് 200 കാര്‍ട്ടന്‍ വിദേശ നിര്‍മ്മിത സിഗററ്റുകള്‍ പിടികൂടിയത് . പിടികൂടിയ യാത്രക്കാരില്‍ ഒരാള്‍ കണ്ണൂര്‍ സ്വദേശിയും മറ്റൊരാള്‍ കാസര്‍ഗോഡും സ്വദേശിയും ആണ്

Update: 2019-12-13 07:20 GMT

കൊച്ചി; നെടുമ്പാശ്ശേരി രാജ്യാന്തര വിമാന താവളം വഴി അനധികൃതമായി കടത്തുവാന്‍ ശ്രമിച്ച അഞ്ച് ലക്ഷം രൂപ വിലവരുന്ന വിദേശ നിര്‍മ്മിത സിഗററ്റുകള്‍ പിടികൂടി .ക്വാലാംലംപുരില്‍ നിന്നും ഇന്ന് പുലര്‍ച്ചെ നെടുമ്പാശേരി രാജ്യാന്തര വിമാനതാവളത്തില്‍ എത്തിയ എയര്‍ ഏഷ്യ എയര്‍ലൈന്‍സ് വിമാനത്തിലെ രണ്ട് യാത്രക്കാരില്‍ നിന്നാണ് 200 കാര്‍ട്ടന്‍ വിദേശ നിര്‍മ്മിത സിഗററ്റുകള്‍ പിടികൂടിയത് . പിടികൂടിയ യാത്രക്കാരില്‍ ഒരാള്‍ കണ്ണൂര്‍ സ്വദേശിയും മറ്റൊരാള്‍ കാസര്‍ഗോഡും സ്വദേശിയും ആണ് .കേരളത്തില്‍ വില്‍പന നടത്തുന്നതിനാണ് കേരളത്തില്‍ ഏറെ ഡിമാന്റുള്ള വിദേശ നിര്‍മ്മിത സിഗററ്റുകള്‍ അനധികൃതമായി കടത്തുവാന്‍ ശ്രമിച്ചത് . ലഗേജില്‍ ഒളിപ്പിച്ചാണ് അനധികൃതമായി വിദേശ നിര്‍മ്മിത സിഗററ്റുകള്‍ കടത്തുവാന്‍ ശ്രമിച്ചത്.ഇവരെ വിശദമായി ചോദ്യം ചെയ്ത് വരികയാണ്

Tags:    

Similar News