നെടുമ്പാശേരി വിമാനത്താവളം വഴി സ്വര്‍ണം കടത്താന്‍ ശ്രമിച്ച യുവതി പിടിയില്‍
ക്വാലാലംപൂരില്‍ നിന്നും എത്തിയ ഗുജറാത്ത് സൂറത്ത് സ്വദേശിനിയാണ് പിടിയിലായത്.ഇവരില്‍ നിന്നും ഒരു കിലോ സ്വര്‍ണ മിശ്രിതവും, 250 ഗ്രാം സ്വര്‍ണവുമാണ് പിടികൂടിയത്. സ്വര്‍ണ മിശ്രിതവും, സ്വര്‍ണവും ചെറിയ ഭാഗങ്ങളാക്കിയാണ് മല ദ്വാരത്തിലടക്കം ഒളിപ്പിച്ചിരുന്നത്
കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച സ്വര്‍ണവും സ്വര്‍ണ മിശ്രിതവുമായി യുവതി പിടിയില്‍. എയര്‍ ഏഷ്യ വിമാനത്തില്‍ ക്വാലാലംപൂരില്‍ നിന്നും എത്തിയ ഗുജറാത്ത് സൂറത്ത് സ്വദേശിനിയാണ് കസ്റ്റംസ് എയര്‍ ഇന്റലിജന്‍സിന്റെ പിടിയിലായത്.ഇവരില്‍ നിന്നും ഒരു കിലോ സ്വര്‍ണ മിശ്രിതവും, 250 ഗ്രാം സ്വര്‍ണവുമാണ് പിടികൂടിയത്. സ്വര്‍ണ മിശ്രിതവും, സ്വര്‍ണവും ചെറിയ ഭാഗങ്ങളാക്കിയാണ് മല ദ്വാരത്തിലടക്കം ഒളിപ്പിച്ചിരുന്നത്. സംശയം തോന്നി കസ്റ്റംസ് എയര്‍ ഇന്റലിജന്‍സ് നടത്തിയ പരിശോധനയിലാണ് സ്വര്‍ണം കണ്ടെത്തിയത്. സ്വര്‍ണ മിശ്രിതത്തില്‍ നിന്നും സ്വര്‍ണം വേര്‍തിരിച്ചെടുക്കുന്നതിനായി കസ്റ്റംസ് ലാബിലേക്ക് അയച്ചിരിക്കുകയാണ്.മലയാളി സംഘത്തിന് വേണ്ടിയാണ് ഇവര്‍ സ്വര്‍ണം കടത്തികൊണ്ടു വന്നിരിക്കുന്നതെന്ന് കസ്റ്റംസിന് വിവരം ലഭിച്ചിട്ടുണ്ട്.