മുത്തൂറ്റ് സമരം: ചര്‍ച്ചയില്‍ തീരുമാനമായില്ല; കൂടിയാലോചനയിലൂടെ പരിഹാരം തേടുമെന്ന് മന്ത്രി ടി പി രാമകൃഷ്ണന്‍

മന്ത്രി ടി പി രാമകൃഷ്ണന്റെ നേതൃത്വത്തില്‍ തൊഴിലാളി യൂനിയന്‍,മാനേജ്‌മെന്റ് പ്രതിനിധികളുമായി എറണാകുളം ഗസ്റ്റ് ഹൗസില്‍ ചര്‍ച്ച നടത്തി. സൗഹാര്‍ദപരമായി പ്രശ്‌നങ്ങള്‍ അവസാനിപ്പിക്കാനുള്ള നടപടി തുടരുമെന്നും മന്ത്രി വ്യക്തമാക്കി. തൊഴിലാളി യൂനിയന്റെയും മാനേജ്മെന്റിന്റെിന്റെയും ഭാഗത്ത് വീണ്ടും കൂടിയാലോചനകള്‍ നടത്തേണ്ടതുണ്ട്. യോജിപ്പിന്റെ അന്തരീക്ഷം ഒരുക്കാനാണ് സര്‍ക്കാര്‍ നടപടി സ്വീകരിച്ചു വരുന്നത്. സൗഹാര്‍ദ്ദപരമായ പ്രശ്‌നം അവസാനിപ്പിക്കാന്‍ കഴിയും. ഇരു കൂട്ടരും ചര്‍ച്ചയില്‍ അനുഭാവപൂര്‍ണമായ സമീപനമാണ് സ്വീകരിച്ചിട്ടുള്ളതെന്നും മന്ത്രി വ്യക്തമാക്കി

Update: 2019-09-09 15:07 GMT

കൊച്ചി:മുത്തൂറ്റ് ഫിനാന്‍സില്‍ സി ഐ ടി യുവിന്റെ നേതൃത്വത്തില്‍ നടക്കുന്ന സമരവുമായി ബന്ധപ്പെട്ട് തൊഴിലാളി യൂനിയന്‍ മാനേജ്‌മെന്റ്പ്രതിനിധികളുമായി തൊഴില്‍വകുപ്പ് മന്ത്രി ടി പി രാമകൃഷ്ണന്റെ നേതൃത്വത്തില്‍ ചര്‍ച്ച നടത്തി.എറണാകുളം ഗസ്റ്റ് ഹൗസില്‍ വെച്ചായിന്നു ചര്‍ച്ച. ഇന്ന് നടന്ന ചര്‍ച്ചയില്‍ സമരം ഒത്തൂതീര്‍പ്പിലെത്തിയില്ല. അതേ സമയം ചര്‍ച്ചയില്‍ പല പ്രശ്‌നങ്ങളിലും ധാരണയിലെത്തിയെന്ന് ചര്‍ച്ചയ്ക്കു ശേഷം മന്ത്രി ടി.പി. രാമകൃഷ്ണന്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.സൗഹാര്‍ദപരമായി പ്രശ്‌നങ്ങള്‍ അവസാനിപ്പിക്കാനുള്ള നടപടി തുടരുമെന്നും മന്ത്രി വ്യക്തമാക്കി.

തൊഴിലാളി യൂനിയന്റെയും മാനേജ്മെന്റിന്റെിന്റെയും ഭാഗത്ത് വീണ്ടും കൂടിയാലോചനകള്‍ നടത്തേണ്ടതുണ്ട്. യോജിപ്പിന്റെ അന്തരീക്ഷം ഒരുക്കാനാണ് സര്‍ക്കാര്‍ നടപടി സ്വീകരിച്ചു വരുന്നത്. സൗഹാര്‍ദ്ദപരമായ പ്രശ്‌നം അവസാനിപ്പിക്കാന്‍ കഴിയും. ഇരു കൂട്ടരും ചര്‍ച്ചയില്‍ അനുഭാവപൂര്‍ണമായ സമീപനമാണ് സ്വീകരിച്ചിട്ടുള്ളത്. ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ പ്രതിനിധികളെ അയച്ച മുത്തൂറ്റ് മാനേജ്മെന്റിന്റെ സമീപനത്തോട് സര്‍ക്കാര്‍ ആശാവഹമായാണ് പ്രതികരിക്കുന്നത്. ഇരു കൂട്ടര്‍ക്കും യോജിപ്പിന്റെ അന്തരീക്ഷമൊരുക്കാന്‍ ദിവസങ്ങള്‍ക്കുള്ളില്‍ വീണ്ടും കൂടിയാലോചന നടത്തുമെന്നും മന്ത്രി വ്യക്തമാക്കി.

യോഗത്തില്‍ ലേബര്‍ കമ്മീഷണര്‍ സി വി സാജന്‍, അഡീഷണല്‍ കമ്മീഷണര്‍ രഞ്ജിത്ത് മനോഹര്‍, ജോയിന്റ് ലേബര്‍ കമ്മീഷണര്‍ ശ്രീലാല്‍, തൊഴിലാളി യൂനിയന്‍ നേതാക്കളായ എളമരം കരിം, ചന്ദ്രന്‍ പിള്ള, കെ എന്‍ ഗോപിനാഥ്, എ എം ആരിഫ്, സി സി രതീഷ്, നിഷ കെ ജയന്‍, മായ എസ് നായര്‍, എന്നിവരും മാനേജ്മെന്റ് പ്രതിനിധികളായി എച്ച് ആര്‍ മേധാവി സി പി ജോണ്‍, ചീഫ് വിജിലന്‍സ് ഓഫീസര്‍ തോമസ് ജോണ്‍, ലീഗല്‍ ഓഫിസര്‍ ജിജോ എന്‍ ചാക്കോ എന്നിവരും പങ്കെടുത്തു .

Tags:    

Similar News