മുന്നാക്ക വികസന വകുപ്പ്: എന്‍എസ്എസ് ആവശ്യം വിലപേശല്‍ തന്ത്രം :മെക്ക

വരാനിരിക്കുന്ന തദ്ദേശ-നിയമസഭാ തിരഞ്ഞെടുപ്പുകള്‍ക്കു മുന്നോടിയായി പിന്നാക്ക വിഭാഗങ്ങളുടെ അവകാശങ്ങളും അധികാരവും ഉദ്യോഗ-തൊഴില്‍ വിഹിതവും തടഞ്ഞ് വോട്ട് ബാങ്ക് രാഷ്ട്രീയത്തിന് തന്ത്രം മെനയുകയാണ്.30 മുന്നോക്കക്കാരുണ്ടെന്ന് അവകാശപ്പെടുന്നവരില്‍ 20 ശതമാനം പേരും ബിപിഎല്‍/ഇഡബ്ല്യുഎസ് വിഭാഗത്തില്‍ വരുന്നവരാണെങ്കില്‍ മാത്രമേ 10 ശതമാനത്തിനുപോലും അര്‍ഹതയുള്ളു. എന്നാല്‍ സംസ്ഥാന ജനസംഖ്യയില്‍ 20 ശതമാനം മാത്രമുള്ള സംവരണേതര മുന്നോക്ക വിഭാഗങ്ങളില്‍ മൂന്നു ശതമാനം പോലുമില്ലാത്തവരാണ് ബിപിഎല്‍/ഇഡബ്ല്യുഎസ് ക്വാട്ടയില്‍ വരുന്നത്

Update: 2020-06-29 08:02 GMT

കൊച്ചി: അനര്‍ഹവും അന്യായവുമായി 10 ശതമാനം മുന്നാക്ക സംവരണം (ഇഡബ്ല്യുഎസ്) അനുഭവിച്ചുകൊണ്ടിരിക്കുന്ന എന്‍എസ്എസ് സംവരണേതര വിഭാഗങ്ങള്‍ക്ക് മുന്നോക്ക സമുദായ വികസന വകുപ്പ് വേണമെന്നാവശ്യപ്പെടുന്നത് വിലപേശല്‍ തന്ത്രമാണെന്ന് മുസ് ലിം എംപ്ലോയീസ് കള്‍ച്ചറല്‍ അസോസിയേഷന്‍(മെക്ക) സംസ്ഥാന നേതൃത്വം ആരോപിച്ചു. വരാനിരിക്കുന്ന തദ്ദേശ-നിയമസഭാ തിരഞ്ഞെടുപ്പുകള്‍ക്കു മുന്നോടിയായി പിന്നാക്ക വിഭാഗങ്ങളുടെ അവകാശങ്ങളും അധികാരവും ഉദ്യോഗ-തൊഴില്‍ വിഹിതവും തടഞ്ഞ് വോട്ട് ബാങ്ക് രാഷ്ട്രീയത്തിന് തന്ത്രം മെനയുകയാണ് സുകുമാരന്‍ നായര്‍.30 മുന്നോക്കക്കാരുണ്ടെന്ന് അവകാശപ്പെടുന്നവരില്‍ 20 ശതമാനം പേരും ബിപിഎല്‍/ഇഡബ്ല്യുഎസ് വിഭാഗത്തില്‍ വരുന്നവരാണെങ്കില്‍ മാത്രമേ 10 ശതമാനത്തിനുപോലും അര്‍ഹതയുള്ളു. എന്നാല്‍ സംസ്ഥാന ജനസംഖ്യയില്‍ 20 ശതമാനം മാത്രമുള്ള സംവരണേതര മുന്നോക്ക വിഭാഗങ്ങളില്‍ മൂന്നു ശതമാനം പോലുമില്ലാത്തവരാണ് ബിപിഎല്‍/ഇഡബ്ല്യുഎസ് ക്വാട്ടയില്‍ വരുന്നത്.

മൂന്ന് ശതമാനത്തിന് പത്തു ശതമാനം അനര്‍ഹമായും മെറിറ്റിന്റെ തിണ്ണബലത്തില്‍ 90 ശതമാനവും കരസ്ഥമാക്കുന്നതും മുന്നോക്ക സമുദായമാണെന്നിരിക്കെ 80 ശതമാനം വരുന്ന പിന്നോക്ക വിഭാഗങ്ങള്‍ക്കുള്ള തുച്ഛമായതും നാമമാത്രമായ വിദ്യാഭ്യാസ, ഉദ്യോഗസ്ഥ വിഹിതവും സമ്പത്തും കയ്യടക്കാനുള്ള ഗൂഢതന്ത്രവും ആസൂത്രിതമായ അടവുനയവുമാണിത്.പട്ടികജാതി-പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്കും പിന്നാക്ക വിഭാഗങ്ങള്‍ക്കും, ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കുമുള്ള സാമൂഹ്യ,വിദ്യാഭ്യാസ,സാമ്പത്തിക പിന്നോക്കാവസ്ഥയ്ക്ക് പരിഹാരത്തിനും ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കുമായി രൂപീകരിച്ചിട്ടുള്ള പട്ടികജാതി-പട്ടികവര്‍ഗ-പിന്നോക്ക-ന്യൂനപക്ഷ വകുപ്പുകള്‍ക്കും കോര്‍പറേഷനുകള്‍ക്കും ആവശ്യത്തിനനുസരിച്ച് ഫണ്ട് ബജറ്റില്‍ വകയിരുത്താതെയും വകയിരുത്തിയ ഫണ്ട് ചെലവഴിക്കാതെയുമുള്ളപ്പോള്‍ മുന്നോക്ക വിഭാഗ വികസന കോര്‍പറേഷന് 45 കോടി രൂപയാണ് വകയിരുത്തിയിട്ടുള്ളത്.

80 ശതമാനത്തിന് 105 കോടിയും വകയിരുത്തി മുന്നോക്ക പ്രീണനം നടത്തുന്നവര്‍ക്കുവേണ്ടി പ്രത്യേക വകുപ്പെന്ന ആവശ്യം തങ്ങള്‍ക്കില്ലാത്തത് മറ്റുള്ളവര്‍ക്കും നല്‍കരുതെന്ന കുതന്ത്രവും കുത്തിത്തിരിപ്പുമാണെന്നും മെക്ക സംസ്ഥാന ജനറല്‍ സെക്രട്ടറി എന്‍ കെ അലി പറഞ്ഞു.നിയമസഭാ തിരഞ്ഞെടുപ്പില്‍ വിലപേശല്‍തന്ത്രമായി എന്‍എസ്എസ് ഉന്നയിച്ചിട്ടുള്ള ആവശ്യം യാതൊരു വിധത്തിലും പരിഗണിക്കുകയോ ചര്‍ച്ച ചെയ്യുകയോ ചെയ്യരുതെന്നും നിലവിലെ പട്ടികവിഭാഗ, പിന്നോക്ക വിഭാഗ,ന്യൂനപക്ഷ ക്ഷേമവകുപ്പുകള്‍ ശാക്തീകരിക്കുകയും ആവശ്യമായ ഫണ്ട് വകയിരുത്തണമെന്നും എന്‍ കെ അലി ആവശ്യപ്പെട്ടു. 

Tags:    

Similar News