പൗരത്വഭേദഗതി നിയമത്തിനെതിരെ യോജിച്ച പ്രക്ഷോഭത്തിനും നിയമ നടപടികള്‍ക്കും തയ്യാറാവണം : മെക്ക

കക്ഷി രാഷ്ട്രീയ പ്രസ്ഥാനികഭേദമന്യെ ജനാധിപത്യ രീതിയില്‍ സൗഹാര്‍ദ്ദ അന്തരീക്ഷം കാത്തുസൂക്ഷിച്ചുള്ള യോജിച്ച പ്രക്ഷോഭ പരിപാടികള്‍ക്കും നിയമപരമായ നടപടികള്‍ക്കും മുന്നിട്ടിറങ്ങി പ്രവര്‍ത്തിക്കാന്‍ എല്ലാ വരും തയാറാകണമെന്നും എറണാകുളത്ത് ചേര്‍ന്ന മെക്കയുടെ 30ാമത് സംസ്ഥാന വാര്‍ഷിക കൗണ്‍സില്‍ യോഗം ആവശ്യപ്പെട്ടു.ഭരണഘടനാവിരുദ്ധവും മനുഷ്യാവകാശങ്ങള്‍ നിഷേധിക്കുന്നതുമായ പൗരത്വ ഭേദഗതി നിയമത്തിനെതിരെ ലോക രാഷ്ട്രങ്ങളും ഐക്യരാഷ്ട്രസഭയടക്കം രംഗത്തുവന്നിരിക്കുന്ന സാഹചര്യത്തില്‍ നിയമം റദ്ദ് ചെയ്യുകയോ എല്ലാ മത വിഭാഗങ്ങള്‍ക്കും ഒരേ പോലെ ബാധകമാകുന്ന തരത്തിലോ നിയമം ഭേദഗതി ചെയ്യുവാന്‍ കേന്ദ്ര സര്‍ക്കാരിനോട് നിര്‍ദ്ദേശിക്കുവാന്‍ പരമോന്നത നീതിപീഠം തയ്യാറവുമെന്നാണ് പ്രതീക്ഷയെന്നും കൗണ്‍സില്‍ യോഗം പ്രത്യാശ പ്രകടിപ്പിച്ചു

Update: 2019-12-16 09:46 GMT

കൊച്ചി: മതത്തിന്റെ പേരിലുള്ള വിവേചനവും മുസ്‌ലിം വിരോധവും വെറുപ്പും വര്‍ധിച്ച് വംശീയ ഉന്മൂലനത്തിലൂടെ ഹിന്ദുരാഷ്ട്രം സ്ഥാപിക്കാനായി ബിജെപി നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാര്‍ പാസാക്കിയ പൗരത്വ ഭേദഗതി നിയമത്തിനെതിരെ ധീരമായ ചെറുത്ത് നില്‍പിന് തയ്യാറുള്ള എല്ലാ രാഷ്ട്രീയ-ബഹുജന പ്രസ്ഥാനങ്ങളുമായി സഹകരിച്ചും യോജിച്ചും പ്രവര്‍ത്തിക്കുവാന്‍ എറണാകുളത്ത് ചേര്‍ന്ന മെക്കയുടെ 30ാമത് സംസ്ഥാന വാര്‍ഷിക കൗണ്‍സില്‍ യോഗം തീരുമാനിച്ചു. കക്ഷി രാഷ്ട്രീയ പ്രസ്ഥാനികഭേദമന്യെ ജനാധിപത്യ രീതിയില്‍ സൗഹാര്‍ദ്ദ അന്തരീക്ഷം കാത്തുസൂക്ഷിച്ചുള്ള യോജിച്ച പ്രക്ഷോഭ പരിപാടികള്‍ക്കും നിയമപരമായ നടപടികള്‍ക്കും മുന്നിട്ടിറങ്ങി പ്രവര്‍ത്തിക്കാന്‍ എല്ലാ വരും തയാറാകണമെന്നും യോഗം പറഞ്ഞു.

ഭരണഘടനാവിരുദ്ധവും മനുഷ്യാവകാശങ്ങള്‍ നിഷേധിക്കുന്നതുമായ പൗരത്വ ഭേദഗതി നിയമത്തിനെതിരെ ലോക രാഷ്ട്രങ്ങളും ഐക്യരാഷ്ട്രസഭയടക്കം രംഗത്തുവന്നിരിക്കുന്ന സാഹചര്യത്തില്‍ നിയമം റദ്ദ് ചെയ്യുകയോ എല്ലാ മത വിഭാഗങ്ങള്‍ക്കും ഒരേ പോലെ ബാധകമാകുന്ന തരത്തിലോ നിയമം ഭേദഗതി ചെയ്യുവാന്‍ കേന്ദ്ര സര്‍ക്കാരിനോട് നിര്‍ദ്ദേശിക്കുവാന്‍ പരമോന്നത നീതിപീഠം തയ്യാറവുമെന്നാണ് പ്രതീക്ഷയെന്നും കൗണ്‍സില്‍ യോഗം പ്രത്യാശ പ്രകടിപ്പിച്ചു.പൗരത്വഭേദഗതി നിയമം പിന്‍വലിക്കുക, എന്‍ആര്‍സി രാജ്യത്താകമാനം നടപ്പിലാക്കാനുള്ള നീക്കം ഉപേക്ഷിക്കുക, ബാബരി മസ്ജിദിന്റെ തകര്‍ച്ചക്കുത്തരവാദികളായ മുഴുവന്‍ പ്രതികളേയും മാതൃകാപരമായി ശിക്ഷിക്കുക, അടുത്ത വര്‍ഷം ആരംഭിക്കാനിരിക്കുന്ന ദശവാര്‍ഷിക സെന്‍സസ് പ്രക്രിയയ്ക്ക് മുന്നോടിയായി ജാതി സെന്‍സസ് ഉള്‍പ്പെടുത്തി 2021-ലെ സെന്‍സസ് നടപടികള്‍ക്ക് അന്തിമ രൂപം നല്‍കുക. മുഴുവന്‍ പൗരന്മാരുടെയും ജാതി തിരിച്ച കണക്കെടുക്കുക. ഓരോ സംസ്ഥാനത്തെയും അംഗീകൃത ഒബിസി പട്ടികയനുസരിച്ച് പിന്നോക്ക വിഭാഗ സെന്‍സസ് വിവരങ്ങള്‍ അതാത് സംസ്ഥാനങ്ങളില്‍ പ്രത്യേകമായി നടത്തുവാന്‍ നടപടി സ്വീകരിക്കുക, സുപ്രീംകോടതിയുടെ അന്തിമ തീരുമാനംവരെ 10 ശതമാനം മുന്നോക്ക സാമ്പത്തിക സംവരണം നിര്‍ത്തിവയ്ക്കുക.സംസ്ഥാനത്ത് സംവരണം പുനര്‍നിര്‍ണയമടക്കമുള്ള പിന്നോക്ക വിഭാഗങ്ങളെ ബാധിക്കുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കുക. ന്യൂനപക്ഷ സമുദായങ്ങളുടെ ക്ഷേമത്തിനായുള്ള സച്ചാര്‍-പാലോളി കമ്മിറ്റി ശുപാര്‍ശകളടക്കം പ്രകടന പത്രികയിലെ വാഗ്ദാനം നടപ്പിലാക്കുക. സംവരണ വിഭാഗങ്ങളുടെ മെറിറ്റ് അട്ടിമറിയും വിദ്യാഭ്യാസ രംഗത്തെ പ്രാദേശിക അസന്തുലിതാവസ്ഥയും പരിഹരിക്കുന്നതടക്കമുള്ള 15-ഓളം ഡിമാന്റുകള്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാരിന്റെ കാലാവധി അവസാനിക്കുന്നതിന് മുമ്പ് നടപ്പിലാക്കണമെന്നും കൗണ്‍സില്‍ യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

രാജ്യത്തെ തൊഴിലില്ലായ്മ, സാമ്പത്തിക പ്രതിസന്ധി, വിലക്കയറ്റം തുടങ്ങി പൗരസമൂഹത്തെ ബാധിക്കുന്ന കാതലായ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണാനാകാതെ ജനശ്രദ്ധ തിരിച്ചുവിടുന്ന ബിജെപിയുടെ രാഷ്ട്രീയ കുതന്ത്രത്തിനെതിരെ ശക്തമായ പ്രതിഷേധമാണ് കൗണ്‍സില്‍ അംഗങ്ങള്‍ രേഖപ്പെടുത്തിയത്.മെക്ക സംസ്ഥാന പ്രസിഡന്റ് പ്രഫ. ഇ അബ്ദുല്‍ റഷീദ് അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി എന്‍ കെ അലി വാര്‍ഷിക റിപോര്‍ട്ട് അവതരിപ്പിച്ചു. ഖജാന്‍ജി സി ബി കുഞ്ഞുമുഹമ്മദ് വരവ് ചെലവ് കണക്കും ഹെഡ് ക്വാര്‍ട്ടേഴ്‌സ് സെക്രട്ടറി മെക്ക ന്യൂസ് പ്രവര്‍ത്തന റിപോര്‍ട്ടും അവതരിപ്പിച്ചു. മുന്‍ സംസ്ഥാന പ്രസിഡന്റ് ഡോ. പി ടി സെയദ്് മുഹമ്മദ് കൗണ്‍സില്‍ യോഗം ഉദ്ഘാടനം ചെയ്തു. മുന്‍ പ്രസിഡന്റ് എം എ സമദ് അനുസ്മരണ പ്രഭാഷണം നടത്തി. ദേശീയ ജനറല്‍ സെക്രട്ടറി എ എസ് എ റസാഖ് ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കി. പി എം എ ജബ്ബാര്‍, സി എച്ച് ഹംസ മാസ്റ്റര്‍, ടി എസ് അസീസ്, എ മുഹ്മൂദ്, അബ്ദുറഹിമാന്‍കുഞ്ഞ്, ഫാറൂഖ് എഞ്ചിനീയര്‍, സി ടി കുഞ്ഞയമു, വി കെ അലി, എം അഖ്‌നിസ്, എ ഐ മുബീന്‍, ഉമര്‍ മുള്ളൂര്‍ക്കര, കെ എ ബഷീര്‍, സി എം എ ഗഫൂര്‍, അബ്ദുല്‍ സലാം ക്ലാപ്പന, എം കെ മുഹമ്മദ് നജീബ്, സി മുഹമ്മദ് ഷെരീഫ്, വി പി സക്കീര്‍, പി ഹൈദ്രോസ്, കെ ആര്‍ നസീബുല്ല, യൂനസ് കൊച്ചങ്ങാടി, എച്ച് ബഷീര്‍ കോയ മുസ്‌ലിയാര്‍, മുഹമ്മദ് ആരിഫ് ഖാന്‍, കെ മുഹമ്മദ് കോയ, എം എം നൂറുദ്ദീന്‍, അലി മാസ്റ്റര്‍ കൊണ്ടോട്ടി എന്നിവരും ജില്ലാ പ്രസിഡന്റ് സെക്രട്ടറിമാരും ചര്‍ച്ചകളില്‍ പങ്കെടുത്ത് നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിച്ചു.വൈകിട്ട് ചേര്‍ന്ന പുതിയ കൗണ്‍സിലില്‍ ഭാവി പരിപാടികളുടെ രൂപരേഖയും നിര്‍ദ്ദേശങ്ങളും മുന്‍ ന്യൂനപക്ഷ വകുപ്പ് ഡയറക്ടറും മന്നാനിയ കോളജ് പ്രിന്‍സിപ്പലുമായ ഡോ. പി നസീര്‍ അവതരിപ്പിച്ചു.ഡോ. പി.ടി.സൈതുമുഹമ്മദ്, ഡോ. പി.നസീര്‍, ആരിഫ് ഖാന്‍ എന്നിവര്‍ തരിെഞ്ഞടുപ്പ് നടപടികള്‍ നിയന്ത്രിച്ചു. അടുത്ത ഒരു വര്‍ഷത്തേക്കുള്ള എക്‌സിക്യൂട്ടീവ് കമ്മിറ്റിയെയും ഭാരവാഹികളേയും യോഗം ഐക്യകണ്‌ഠേന തെരഞ്ഞെടുത്തു.

പ്രഫ. ഇ അബ്ദുല്‍ റഷീദ് (പ്രസിഡന്റ്), എന്‍ കെ അലി (ജനറല്‍ സെക്രട്ടറി), സി ബി കുഞ്ഞുമുഹമ്മദ് (ഖജാന്‍ജി), എം എ ലത്തീഫ് (ഓര്‍ഗനൈസിങ് സെക്രട്ടറി), എ ഐ മുബീന്‍ (ഹെഡ്ക്വാര്‍ട്ടേഴ്‌സ് സെക്രട്ടറി), സി എച്ച് ഹംസ മാസ്റ്റര്‍, എന്‍ സി ഫാറൂഖ് എഞ്ചിനീയര്‍, ടി എസ് അസീസ്, എ മഹ്മൂദ്, അബ്ദുല്‍ സലാം ക്ലാപ്പന (വൈസ് പ്രസിഡന്റുമാര്‍), കെ എം അബ്ദുല്‍കരീം, എം അഖ്‌നിസ്, സി ടി കുഞ്ഞയമു, എം എം നൂറുദ്ദീന്‍, ഉമര്‍ മുള്ളൂര്‍ക്കര (സെക്രട്ടറിമാര്‍), എം കമാലുദ്ദീന്‍, എ അബ്ദുറഹിമാന്‍ കുഞ്ഞ്, എ ജുനൈദ് ഖാന്‍, വി കെ അലി, കെ സ്രാജ് കുട്ടി, പി അബ്ദുല്‍ സലാം, കെ ഉമ്മര്‍, കെ ആര്‍ നസീബുല്ല, എം എം സലീം, എനസീര്‍ (എക്‌സിക്യൂട്ടീവ് അംഗങ്ങള്‍), ഓഡിറ്റര്‍മാരായി ഗഫൂര്‍ ടി മുഹമ്മദ് തൃശൂര്‍, അബ്ദുല്‍ നാസര്‍ പാലക്കാട് എന്നിവരെയും തിരഞ്ഞെടുത്തു.

Tags:    

Similar News