ആള്‍ക്കൂട്ടക്കൊല നാടിനാപത്ത്; കുറ്റവാളികളെ മാതൃകാപരമായി ശിക്ഷിക്കുക: ജംഇയ്യത്തുല്‍ ഉലമ

Update: 2019-07-06 12:42 GMT

തിരുവനന്തപുരം: ലോകത്തെ മഹത്തരമായ ഒരു ഭരണഘടന നിലനില്‍ക്കുന്ന ഇന്ത്യാമഹാരാജ്യത്ത് തുടര്‍ച്ചയായി അരങ്ങേറുന്ന ആള്‍ക്കൂട്ടക്കൊലകള്‍ നാടിനാപത്താണെന്നും ആള്‍ക്കൂട്ടക്കൊലയെ കുറ്റകൃത്യമായി നിര്‍വചിച്ച് സര്‍ക്കാര്‍ എത്രയുംവേഗം കുറ്റവാളികളെ മാതൃകാപരമായി ശിക്ഷിക്കണമെന്നും ജംഇയ്യത്തുല്‍ ഉലമാ ഏ ഹിന്ദ് സംസ്ഥാന കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. ആള്‍ക്കൂട്ടക്കൊലകള്‍ക്കെതിരേ ശക്തമായി പ്രതിഷേധിക്കേണ്ടത് മതേതരജനാധിപത്യ ഭരണഘടനയെ സ്‌നേഹിക്കുന്ന ഓരോ ഇന്ത്യന്‍ പൗരന്റെയും ബാധ്യതയാണെന്ന് യോഗം ചൂണ്ടിക്കാട്ടി. സംസ്ഥാന പ്രസിഡന്റ് മൗലാനാ പി പി മുഹമ്മദ് ഇസ്ഹാഖ് ഖാസിമി അധ്യക്ഷത വഹിച്ചു.

വരുംമാസങ്ങളില്‍ വിശുദ്ധ ഹജ്ജ് കര്‍മത്തിനായി പോവുന്ന ഹാജിമാര്‍ക്ക് യോഗം യാത്രാമംഗളങ്ങള്‍ നേര്‍ന്നു. രാജ്യത്ത് മാനവസൗഹാര്‍ദവും പരസ്പരസ്‌നേഹവും നിലനില്‍ക്കാന്‍ വേണ്ടി പ്രത്യേകം പ്രാര്‍ഥിക്കാനും ഏറെ ശ്രേഷ്ഠതയുള്ള ബലികര്‍മത്തില്‍ എല്ലാവരും സജീവമായി പങ്കെടുക്കാനും യോഗം ആവശ്യപ്പെട്ടു. ജനറല്‍ സെക്രട്ടറി സൈദ് മുഹമ്മദ് അല്‍ ഖാസിമി, അബ്ദുശ്ശുക്കൂര്‍ ഖാസിമി, വി എച്ച് അലിയാര്‍ ഖാസിമി, അബ്ദുല്‍ കരിം ഹാജി, അബ്ദുല്‍ഗഫാര്‍ കൗസരി, അബ്ദുസ്സലാം മൗലവി, ഷറഫുദ്ദീന്‍ അസ്‌ലമി, അഷ്‌റഫ് അലി കൗസരി, ഉബൈദുല്ലാഹ് ഖാസിമി, അന്‍സാരി മൗലവി, താരിഖ് ഖാസിമി, ഇല്‍യാസ് ഹാദി പങ്കെടുത്തു. 

Tags:    

Similar News