പ്രളയത്തിന് ശേഷമുള്ള ആദ്യബജറ്റ്; സുപ്രധാന പദ്ധതികള്‍ പ്രഖ്യാപിക്കുമെന്ന് തോമസ് ഐസക്

കേരള പുന:നിര്‍മാണത്തില്‍ ഊന്നിയുള്ള പദ്ധതികള്‍ക്ക് മുന്‍ഗണന നല്‍കും. പ്രളയം ഏറ്റവും കൂടുതല്‍ നാശനഷ്ടമുണ്ടാക്കിയ പ്രദേശങ്ങളുടെ പുനര്‍നിര്‍മാണത്തിന് പ്രത്യേകമായി പദ്ധതികളാവിഷ്‌കരിച്ചിട്ടുണ്ട്.

Update: 2019-01-31 02:41 GMT

തിരുവനന്തപുരം: പ്രളയത്തിന് ശേഷമുള്ള ആദ്യ സംസ്ഥാന ബജറ്റാണ് തോമസ് ഐസക് ഇന്ന് അവതരിപ്പിക്കുന്നത്. സുപ്രധാന പദ്ധതികള്‍ ഇത്തവണത്തെ ബജറ്റില്‍ ഇടം പിടിക്കുമെന്ന് ധനമന്ത്രി തോമസ് ഐസക് പറഞ്ഞു. കേരള പുന:നിര്‍മാണത്തില്‍ ഊന്നിയുള്ള പദ്ധതികള്‍ക്ക് മുന്‍ഗണന നല്‍കും. പ്രളയം ഏറ്റവും കൂടുതല്‍ നാശനഷ്ടമുണ്ടാക്കിയ പ്രദേശങ്ങളുടെ പുനര്‍നിര്‍മാണത്തിന് പ്രത്യേകമായി പദ്ധതികളാവിഷ്‌കരിച്ചിട്ടുണ്ട്. അതോടൊപ്പം തന്നെ നിരവധി ക്ഷേമ പദ്ധതികളും പ്രഖ്യാപിക്കുമെന്നും തോമസ് ഐസക് പറഞ്ഞു. തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ബജറ്റായതിനാല്‍ ജനകീയ ബജറ്റായിരിക്കും ഇന്ന് അവതരിപ്പിക്കുകയെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. അത്‌കൊണ്ട് തന്നെ പ്രളയസെസ് വിലക്കയറ്റത്തിന് കാരണമാകാന്‍ ഇടയില്ലെന്നും വിലയിരുത്തലുണ്ട്.

Tags:    

Similar News