നടപടികള്‍ കടുപ്പിച്ച് സര്‍ക്കാര്‍; കാര്‍ഷിക വായ്പ ഇനി യഥാര്‍ത്ഥ കര്‍ഷകര്‍ക്ക് മാത്രം

നിലവിലെ വായ്പാ കണക്കുകള്‍ പരിശോധിക്കുമ്പോള്‍ കാര്‍ഷിക വായ്പ കൈപ്പറ്റിയവരുടെയും കര്‍ഷകരുടെയും എണ്ണത്തില്‍ പൊരുത്തക്കേടുണ്ട്. ഇക്കാര്യം റിസര്‍വ് ബാങ്കിന്റെ ശ്രദ്ധയില്‍പ്പെടുത്തുമെന്നും കര്‍ഷകര്‍ക്ക് ലഭിക്കേണ്ട വായ്പാ ഇളവുകള്‍ അനര്‍ഹര്‍ തട്ടിയെടുക്കുന്നത് തടയുന്നതിന് നടപടിയെടുക്കുമെന്നും മന്ത്രി 'സുനില്‍കുമാര്‍ വ്യക്തമാക്കി.

Update: 2019-07-06 07:55 GMT

തിരുവനന്തപുരം: കാര്‍ഷിക വായ്പ സംബന്ധിച്ച പ്രശ്‌നങ്ങള്‍ സംസ്ഥാനത്ത് പ്രതിസന്ധി സൃഷ്ടിക്കുന്നതിനിടെ നടപടികള്‍ കടുപ്പിക്കാന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നു. ഇനി മുതല്‍ കാര്‍ഷിക വായ്പകള്‍ യഥാര്‍ത്ഥ കര്‍ഷകര്‍ക്ക് മാത്രം കൊടുക്കുവെന്നും ഇതിനായുള്ള നടപടിയെടുക്കുമെന്നും കൃഷിമന്ത്രി വി എസ് സുനില്‍ കുമാര്‍ പറഞ്ഞു.

നിലവിലെ വായ്പാ കണക്കുകള്‍ പരിശോധിക്കുമ്പോള്‍ കാര്‍ഷിക വായ്പ കൈപ്പറ്റിയവരുടെയും കര്‍ഷകരുടെയും എണ്ണത്തില്‍ പൊരുത്തക്കേടുണ്ട്. ഇക്കാര്യം റിസര്‍വ് ബാങ്കിന്റെ ശ്രദ്ധയില്‍പ്പെടുത്തുമെന്നും കര്‍ഷകര്‍ക്ക് ലഭിക്കേണ്ട വായ്പാ ഇളവുകള്‍ അനര്‍ഹര്‍ തട്ടിയെടുക്കുന്നത് തടയുന്നതിന് നടപടിയെടുക്കുമെന്നും സുനില്‍കുമാര്‍ വ്യക്തമാക്കി.

കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് ഉള്ളവര്‍ക്ക് മാത്രമേ സ്വര്‍ണം പണയം വെച്ചുള്ള കാര്‍ഷിക വായ്പകള്‍ നല്‍കാവൂ. കര്‍ഷകരുടെ പ്രശ്നങ്ങളില്‍ സര്‍ക്കാര്‍ കാര്യക്ഷമമായി ഇടപെട്ടു കൊണ്ടിരിക്കുകയാണെന്നും സുനില്‍കുമാര്‍ പറഞ്ഞു.

Tags:    

Similar News