മസാല ബോണ്ട് വില്‍പന ചോദ്യം ചെയ്ത് ഹരജി; ഹൈക്കോടതി കിഫ്ബിയുടെ വിശദീകരണം തേടി

വിഷയത്തില്‍ കേന്ദ്രസംസ്ഥാന സര്‍ക്കാരുകളോടും കോടതി നിലപാട് തേടി. മുന്നാഴ്ചക്കകം വിശദീകരണം നല്‍കണം. മസാല ബോണ്ട് വില്‍പന ഭരണഘടനാവിരുദ്ധമാണെന്നു ചൂണ്ടിക്കാട്ടി തിരുവനന്തപുരം സ്വദേശിയും ചാര്‍ട്ടേഡ് അക്കൗണ്ടന്റുമായ രഞ്ജിത് കാര്‍ത്തികേയന്‍ സമര്‍പ്പിച്ച ഹരജിയാണ് കോടതി പരിഗണിച്ചത്

Update: 2020-02-18 15:39 GMT

കൊച്ചി: മസാല ബോണ്ട് വില്‍പന ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹരജിയില്‍ ഹൈക്കോടതി കിഫ്ബിയുടെ വിശദീകരണം തേടി. വിഷയത്തില്‍ കേന്ദ്രസംസ്ഥാന സര്‍ക്കാരുകളോടും കോടതി നിലപാട് തേടി. മുന്നാഴ്ചക്കകം വിശദീകരണം നല്‍കണം. മസാല ബോണ്ട് വില്‍പന ഭരണഘടനാവിരുദ്ധമാണെന്നു ചൂണ്ടിക്കാട്ടി തിരുവനന്തപുരം സ്വദേശിയും ചാര്‍ട്ടേഡ് അക്കൗണ്ടന്റുമായ രഞ്ജിത് കാര്‍ത്തികേയന്‍ സമര്‍പ്പിച്ച ഹരജിയാണ് കോടതി പരിഗണിച്ചത്.

ബോണ്ട് വില്‍പ്പന മതിയായ അനുമതികളോടെയാണെന്നും റിസര്‍വ് ബാങ്കിന്റെ അനുമതി ഉണ്ടെന്നും സര്‍ക്കാര്‍ വിശദീകരിച്ചു. ബോണ്ട് വില്‍പ്പന സര്‍ക്കാരിന്റെ നയപരമായ തീരുമാനമാണെന്ന് കോടതി ആവര്‍ത്തിച്ച് പരാമര്‍ശിച്ചു. സംസ്ഥാനത്തിന്റെ അടിസ്ഥാന സൗകര്യ വികസനത്തിന് ഫണ്ട് സമാഹരിക്കുന്നതിനായി കിഫ്ബി ചട്ടങ്ങള്‍ ദേദഗതി ചെയ്ത് മസാല ബോണ്ട് വിറ്റത് ഭരണഘടനാവിരുദ്ധമാണെന്നാണ് ഹരജിക്കാരന്റെ ആരോപണം. 

Tags:    

Similar News