കരുവന്നൂര്‍ ബാങ്കിലെ നിക്ഷേപകര്‍ക്ക് പണം തിരികെ നല്‍കുമെന്ന് സര്‍ക്കാര്‍

ബാങ്കിന്റെ ആസ്തികള്‍ പണയംവച്ച് 50 കോടിയോളം രൂപ സമാഹരിക്കും. കേരള ബാങ്കില്‍ നിന്നടക്കം വായ്പയെടുത്ത് ബാധ്യത തീര്‍ക്കുമെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു

Update: 2022-08-10 14:50 GMT

കൊച്ചി:കരുവന്നൂര്‍ ബാങ്കിലെ നിക്ഷേപകര്‍ക്ക് പണം തിരികെ നല്‍കുമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. നിക്ഷേപിച്ച പണം തിരികെ നല്‍കുന്നതിന് നിര്‍ദ്ദേശം നല്‍കണമെന്നാവശ്യപ്പെട്ടു സമര്‍പ്പിച്ച ഹരജി പരിഗണിക്കവെയാണ് സര്‍ക്കാര്‍ നിലപാട് അറിയിച്ചത്.

ബാങ്കിന്റെ ആസ്തികള്‍ പണയംവച്ച് 50 കോടിയോളം രൂപ സമാഹരിക്കും. കേരള ബാങ്കില്‍ നിന്നടക്കം വായ്പയെടുത്ത് ബാധ്യത തീര്‍ക്കുമെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.

മുന്‍ഗണനാ ക്രമം നിശ്ചയിക്കാന്‍ സര്‍ക്കാര്‍ 12 ദിവസത്തെ സമയം ആവശ്യപ്പെട്ടു. പണം അത്യാവശ്യമുള്ളവര്‍ ബാങ്കിനോട് രേഖാമൂലം ആവശ്യപ്പെടണമെന്നും, പണം നല്‍കിയതിന്റെ രേഖകള്‍ ഹാജരാക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു.

Tags:    

Similar News