തിരുവല്ലയില്‍ കൊവിഡ് 19 നിരീക്ഷണത്തിലിരുന്നയാള്‍ മരിച്ചു

ഹൃദ്രോഗത്തിനു സമാനമായ രോഗലക്ഷണങ്ങളോടു കൂടി വൈകുന്നേരമാണ് ഇദ്ദേഹത്തെ പ്രവേശിപ്പിച്ചത്.

Update: 2020-04-09 19:11 GMT

പത്തനംതിട്ട: തിരുവല്ലയില്‍ കൊവിഡ് 19 നിരീക്ഷണത്തിലുണ്ടായിരുന്നയാള്‍ മരിച്ചു. മാര്‍ച്ച് മാസം 23ന് ഹൈദരാബാദില്‍ നിന്ന് നാട്ടിലെത്തിയ നെടുംപുറം പൊടിയാടി സ്വദേശിയായ 62കാരനാണ് മരിച്ചത്.

തിരുവല്ലയിലെ താലൂക്ക് ആശുപത്രിയില്‍ ഹൃദ്രോഗത്തിനു സമാനമായ രോഗലക്ഷണങ്ങളോടു കൂടി വൈകുന്നേരമാണ് ഇദ്ദേഹത്തെ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് അത്യാഹിത വിഭാഗത്തില്‍ ചികിൽസയിലിരിക്കേയാണ് മരിച്ചത്.

ഇദ്ദേഹത്തിന്റെ രക്ത-സ്രവ സാംപിളുകള്‍ പരിശോധനയ്ക്കായി ശേഖരിച്ചിട്ടുണ്ട്‌. മൃതശരീരം പത്തനംതിട്ട ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്. പ്രഥമദൃഷ്ട്യ മരണകാരണം ഹൃദയാഘാതം മൂലമാണെന്ന വിലയിരുത്തലാണ് ആരോഗ്യവകുപ്പ് നല്‍കുന്നത്. ചികിൽസിച്ച ഡോക്ടര്‍മാരേയും ബന്ധുക്കളേയും നിരീക്ഷണത്തിലാക്കി. 

Similar News