ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാനില്ലെന്ന് എം എ ബേബി

യുവാക്കള്‍ക്കും വനിതകള്‍ക്കും പ്രാതിനധ്യമുള്ള പട്ടിക ഉടന്‍ ഉണ്ടാവുമെന്ന് അദ്ദേഹം പറഞ്ഞു.

Update: 2019-01-26 13:55 GMT

കോഴിക്കോട്: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാനില്ലെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം എം എ ബേബി. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ആലപ്പുഴയിലോ എറണാകുളത്തോ എം എ ബേബി മല്‍സരിക്കുമെന്നും ഇതു സംബന്ധിച്ച് അടുത്ത പിബി യോഗം ചര്‍ച്ച ചെയ്യുമെന്നുമുള്ള വാര്‍ത്തകളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ദേശീയ നേതാക്കള്‍ കേരളത്തില്‍ മല്‍സരിക്കുമെന്ന വാര്‍ത്തയും അദ്ദേഹം നിഷേധിച്ചു. യുവാക്കള്‍ക്കും വനിതകള്‍ക്കും പ്രാതിനധ്യമുള്ള പട്ടിക ഉടന്‍ ഉണ്ടാവുമെന്ന് അദ്ദേഹം പറഞ്ഞു. 2014ല്‍ കൊല്ലത്തുനിന്ന് മല്‍സരിച്ച എം എ ബേബി ഇപ്പോള്‍ ദല്‍ഹിയില്‍ പാര്‍ട്ടിയുടെ ദേശീയ തലത്തിലെ ചുമതലകളാണ് നിര്‍വഹിക്കുന്നത്.





Tags:    

Similar News