ലോക് സഭാ തിരഞ്ഞെടുപ്പില്‍ ശബരിമല വിഷയം സ്വാധീനിച്ചെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

ശബരിമലയില്‍ ചെയ്യാത്ത കുറ്റം സര്‍ക്കാരിനു മേല്‍ ആരോപിച്ച് സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കാന്‍ വര്‍ഗീയ കോമരങ്ങള്‍ക്ക് സാധിച്ചുവെന്നത് യാഥാര്‍ഥ്യമാണ്.ലോക്‌സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട്് പുറത്തു വന്ന എക്‌സിറ്റ് പോള്‍ ഫലം ശരിയാകണമെന്നില്ല.എക്‌സിറ്റ് പോള്‍ ഫലം പോലെയാകണമെന്നില്ല യഥാര്‍ഥ ഫലം

Update: 2019-05-20 11:24 GMT

കൊച്ചി: ലോക് സഭാ തിരഞ്ഞെടുപ്പില്‍ ശബരിമല വിഷയം സ്വാധീനിച്ചിട്ടുണ്ടെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍.കൊച്ചിയില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.വര്‍ഗീയ ഭ്രാന്തന്‍മാര്‍ക്ക് ശബരിമലയുടെ പേരില്‍ ജനങ്ങളെ കബളിപ്പിക്കാന്‍ കഴിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു.ശബരിമലയില്‍ ചെയ്യാത്ത കുറ്റം സര്‍ക്കാരിനു മേല്‍ ആരോപിച്ച് സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കാന്‍ വര്‍ഗീയ കോമരങ്ങള്‍ക്ക് സാധിച്ചുവെന്നത് യാഥാര്‍ഥ്യമാണ്.അവര്‍ക്ക് ഒരളവ് വരെ അതില്‍ വിജയിക്കാന്‍ സാധിച്ചിട്ടുണ്ടെന്നും അത് മറച്ചു വെച്ചിട്ട് കാര്യമില്ലെന്നും മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.

ലോക്‌സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പുറത്തു വന്ന എക്‌സിറ്റ് പോള്‍ ഫലം ശരിയാകണമെന്നില്ലെന്ന് ചോദ്യത്തിന് മറുപടിയായി മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ വ്യക്തമാക്കി.എക്‌സിറ്റ് പോള്‍ ഫലം പോലെയാകണമെന്നില്ല യഥാര്‍ഥ ഫലം. അതാണ് തന്റെ വിശ്വാസമെന്നും മന്ത്രി കടകം പള്ളി സുരേന്ദ്രന്‍ പറഞ്ഞു.സംസ്ഥാന സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ ചിന്താശേഷിയുള്ള ജനങ്ങള്‍ വിലയിരുത്താന്‍ ഈ തിരഞ്ഞെടുപ്പില്‍ ശ്രമം നടത്തിയിട്ടുണ്ടാകും.അത്തരത്തില്‍ വിലയിരുത്തിയാല്‍ കേരളത്തിലെ എല്‍ഡിഎഫ് സര്‍ക്കാരിനെതിരെ വോട്ടു ചെയ്യാന്‍ അവര്‍ക്ക് കഴിയുമെന്ന് തനിക്ക് തോന്നുന്നില്ലെന്നും മന്ത്രി പറഞ്ഞു.

Tags:    

Similar News