ഇടുക്കിയില്‍ ഉരുള്‍പൊട്ടല്‍; ആളുകളെ മാറ്റിപാര്‍പ്പിക്കുന്നു

നല്ലതണ്ണിയില്‍ മലവെള്ളപ്പാച്ചിലില്‍ കാര്‍ ഒലിച്ചുപോയി. വാഹനത്തില്‍ രണ്ട് യുവാക്കളുണ്ടായിരുന്നു.

Update: 2020-08-06 18:41 GMT

ഇടുക്കി: ഇടുക്കിയിലെ കോഴിക്കാനം, അണ്ണന്‍തമ്പിമല എന്നിവിടങ്ങളില്‍ ഉരുള്‍പൊട്ടല്‍. തോട് കരകവിഞ്ഞതിനെ തുടര്‍ന്ന് ഏലപ്പാറ ടൗണില്‍ വെളളപ്പൊക്കം രൂപപ്പെട്ടു. നിരവധി വീടുകളില്‍ വെളളം കയറി.

നല്ലതണ്ണിയില്‍ മലവെള്ളപ്പാച്ചിലില്‍ കാര്‍ ഒലിച്ചുപോയി. വാഹനത്തില്‍ രണ്ട് യുവാക്കളുണ്ടായിരുന്നു. നാട്ടുകാരായ മാര്‍ട്ടിന്‍, അനീഷ് എന്നിവരാണ് ഒഴുക്കില്‍പെട്ടതെന്നാണ് സൂചന.

പീരുമേട്ടിൽ മൂന്നിടത്തും മേലെ ചിന്നാർ പന്തംമാക്കൽപടിയിലും ഉരുൾപൊട്ടി. പീരുമേട്ടിൽ കോഴിക്കാനം, അണ്ണൻതമ്പിമല, ഏലപ്പാറ- മേമല റോഡ് എന്നിവിങ്ങളിലെ തോട്ടങ്ങളിൽ ആണ് ഉരുൾപൊട്ടിയത്. മേലെ ചിന്നാർ പന്തംമാക്കൽപടിയിൽ ഉരുൾപൊട്ടലിൽ കൃഷി നാശമുണ്ടായി. ആളപായം ഉണ്ടായിട്ടില്ല.

ഇനിയും ഉരുൾപൊട്ടാൻ സാധ്യതയുണ്ടെന്നാണ് വിവരം. ഈ സാഹചര്യത്തിൽ ഏഴ് കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു. ആളുകളെ മാറ്റിപാര്‍പ്പിച്ചു കൊണ്ടിരിക്കുകയാണ്.

Similar News