ലക്ഷദ്വീപില്‍ ഭക്ഷ്യകിറ്റ് നല്‍കണമെന്ന്; ഹരജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

ലക്ഷദ്വീപ് വഖഫ് ബോര്‍ഡ് അംഗമായിരുന്ന കെ കെ നാസിഹ് ആണ് ഹരജി സമര്‍പ്പിച്ചത്.ദ്വീപ് നിവാസികള്‍ക്ക് ഭക്ഷ്യ കിറ്റുകള്‍ വിതരണം ചെയ്യാന്‍ അഡ്മിനിസ്ട്രേഷന് നിര്‍ദ്ദേശം നല്‍കണമെന്നാണ് ഹരജിയിലെ ആവശ്യം

Update: 2021-06-09 03:35 GMT

കൊച്ചി: ലോക്ക്ഡൗണ്‍ കഴിയുന്നതുവരെ വരെ ലക്ഷദ്വീപ് നിവാസികള്‍ക്ക് ഭക്ഷ്യകിറ്റുകള്‍ നല്‍കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹരജി ഹൈക്കോടതി ഇന്് പരിഗണിക്കും.ലക്ഷദ്വീപ് വഖഫ് ബോര്‍ഡ് അംഗമായിരുന്ന കെ കെ നാസിഹ് ആണ് ഹരജി സമര്‍പ്പിച്ചത്.

ദ്വീപ് നിവാസികള്‍ക്ക് ഭക്ഷ്യ കിറ്റുകള്‍ വിതരണം ചെയ്യാന്‍ അഡ്മിനിസ്ട്രേഷന് നിര്‍ദ്ദേശം നല്‍കണമെന്നാണ് ഹരജിയിലെ ആവശ്യം. ലോക്ക്ഡൗണ്‍ മൂലം ദ്വീപിലെ 80 ശതമാനത്തോളം ആളുകളും ഉപജീവനമാര്‍ഗങ്ങള്‍ മുടങ്ങിയ സ്ഥിതിയില്‍ ആണെന്നും ഹരജിയില്‍ പറയുന്നു.

പണവും ഭക്ഷണവുമില്ലാതെ ജനങ്ങള്‍ വലയുകയാണ്.അമിനി ദ്വീപിലും കവരത്തിയിലും കടുത്ത ഭക്ഷ്യക്ഷാമമുണ്ടെന്നും ഹരജിയില്‍ ചൂണ്ടിക്കാട്ടുന്നു.

Tags:    

Similar News