കുഞ്ഞാലിമരക്കാര്‍ മ്യുസിയത്തില്‍ നിന്നു പീരങ്കികള്‍ മാറ്റല്‍: തല്‍സ്ഥിതി തുടരണമെന്ന് ഹൈക്കോടതി

മ്യുസിയത്തില്‍ നിന്നു പീരങ്കികള്‍ തലശേരിയിലുള്ള ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ ഓഫിസിലേക്ക് കൊണ്ടുപോകാനുള്ള ടൂറിസം വകുപ്പിന്റെ നടപടിയിലാണ് തല്‍സ്ഥിതി തുടരാന്‍ കോടതി നിര്‍ദ്ദേശിച്ചത്. പുരാവസ്തുക്കള്‍ ഏറ്റവും അടുത്തുള്ള പുരാവസ്തു വകുപ്പിന്റെ സ്ഥാപനത്തില്‍ സൂക്ഷിക്കണമെന്നാണ് നിയമമെന്നു ഹരജിക്കാര്‍ വാദിച്ചു. നിയമപ്രകാരം എല്ലാ പീരങ്കികളും കുഞ്ഞാലിമരക്കാര്‍ മ്യുസിയത്തില്‍ തന്നെ സൂക്ഷിക്കേണ്ടതാണ്.പീരങ്കികള്‍ ഏകദേശം 300 വര്‍ഷത്തോളം പഴക്കമുള്ളവയാണ്. ഇത് വരും തലമുറയ്ക്കു ചരിത്രപഠത്തിനു വളരെ പ്രാധാന്യമുള്ളതാണ്. പീരങ്കികള്‍ മാറ്റുന്നതിലൂടെ ഭാവി തലമുറയ്ക്കു ചരിത്ര പഠനത്തിനു വിഘാതമാകുമെന്നും ഹരജിക്കാര്‍ വാദിച്ചു

Update: 2019-11-08 15:39 GMT

കൊച്ചി: വടകര കോട്ടക്കലിലുള്ള കുഞ്ഞാലിമരക്കാര്‍ മ്യുസിയത്തില്‍ നിന്നു ചരിത്രപ്രാധാന്യമുള്ള രണ്ടു പീരങ്കികള്‍ മാറ്റുന്നതു സംബന്ധിച്ച വിഷയത്തില്‍ തല്‍സ്ഥിതി തുടരുന്നതിനു ഹൈക്കോടതി ഉത്തരവിട്ടു. വടകര കോട്ടക്കലില്‍ ശ്രീഹരി വീട്ടില്‍ പി എന്‍ അനില്‍കുമാര്‍ നല്‍കിയ ഹരജിയിലാണ് ഹൈക്കോടതി ഇടപെട്ടത്. മ്യുസിയത്തില്‍ നിന്നു പീരങ്കികള്‍ തലശേരിയിലുള്ള ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ ഓഫിസിലേക്ക് കൊണ്ടുപോകാനുള്ള ടൂറിസം വകുപ്പിന്റെ നടപടിയിലാണ് തല്‍സ്ഥിതി തുടരാന്‍ കോടതി നിര്‍ദ്ദേശിച്ചത്. പുരാവസ്തുക്കള്‍ ഏറ്റവും അടുത്തുള്ള പുരാവസ്തു വകുപ്പിന്റെ സ്ഥാപനത്തില്‍ സൂക്ഷിക്കണമെന്നാണ് നിയമമെന്നു ഹരജിക്കാര്‍ വാദിച്ചു.

നിയമപ്രകാരം എല്ലാ പീരങ്കികളും കുഞ്ഞാലിമരക്കാര്‍ മ്യുസിയത്തില്‍ തന്നെ സൂക്ഷിക്കേണ്ടതാണ്.പീരങ്കികള്‍ ഏകദേശം 300 വര്‍ഷത്തോളം പഴക്കമുള്ളവയാണ്. ഇത് വരും തലമുറയ്ക്കു ചരിത്രപഠത്തിനു വളരെ പ്രാധാന്യമുള്ളതാണ്. പീരങ്കികള്‍ മാറ്റുന്നതിലൂടെ ഭാവി തലമുറയ്ക്കു ചരിത്ര പഠനത്തിനു വിഘാതമാകുമെന്നും ഹരജിക്കാര്‍ വാദിച്ചു. പുരാവസ്തുകള്‍ നശിക്കാതെ സൂക്ഷിക്കുന്നതിനു വേണ്ട ക്രമീകരണങ്ങള്‍ ചെയ്യേണ്ടത് പുരാവസ്തു വകുപ്പിന്റെ ഉത്തരവാദിത്തമാണെന്നും ഹരജിയില്‍ പറയുന്നു. കുഞ്ഞാലിമരാക്കാരുടെ വീടിന്റെ ചെറിയ ഭാഗവും ഈ മ്യുസിത്തില്‍ നിലനില്‍ക്കുന്നുണ്ട്. മ്യുസിയത്തില്‍ നിന്നും പീരങ്കികള്‍ ടുറിസം വകുപ്പിന്റെ ഓഫിസിലേക്കു നീക്കാനുള്ള സര്‍ക്കാര്‍ ഉത്തരവു വിളിച്ചുവരുത്തി റദ്ദാക്കണമെന്നു ഹരജിക്കാര്‍ ആവശ്യപ്പെട്ടു. 

Tags:    

Similar News